ശിവാനന്ദ പാട്ടീൽ
ബെംഗളൂരു: കര്‍ണാടകയിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശിവാനന്ദ പാട്ടീല്‍ അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
സൈന്യത്തില്‍ നിന്ന് വിരമിച്ച ശിവാനന്ദ പാട്ടീല്‍ സാമൂഹ്യസേവനത്തില്‍ പങ്കാളിയാകുന്നതിനായിട്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി നടത്തുന്ന പഞ്ചരത്ന യാത്രയില്‍ ബുധാനാഴ്ച പങ്കാളിയായിരുന്നു അദ്ദേഹം. യാത്ര സിന്ദഗി മണ്ഡലത്തിലെത്തിയപ്പോള്‍ ശിവാനന്ദ പാട്ടീലിനെ അവിടുത്തെ സ്ഥാനാര്‍ഥിയായി കുമാരസ്വാമി പ്രഖ്യാപിക്കുകയും ചെയ്തു.
വെള്ളിയാഴ്ച പൊതുപരിപാടികള്‍ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ പാട്ടീലിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാകാനാനാണ് സാധ്യത. ഇതിന് മുന്നോടിയായിട്ടാണ് ജെഡിഎസ് പല മണ്ഡലങ്ങളിലും നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇതുവരെ ആരുമായും സഖ്യം പ്രഖ്യാപിച്ചിട്ടില്ല കുമാരസ്വാമിയുടെ പാര്‍ട്ടി. ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ബിജെപിയുമായും കോണ്‍ഗ്രസുമായും സഖ്യം ചേര്‍ന്ന് രണ്ടുതവണ അധികാരത്തിലേറാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
Content Highlights: JD(S) candidate Shivananda Patil passes away due to heart attack
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..