ജയന്തി ജനത എക്സ്പ്രസ്
കൊല്ലം: മലയാളികളുടെ പ്രിയപ്പെട്ട 'ജയന്തി ജനത എക്സ്പ്രസ്' വീണ്ടും ഓടിത്തുടങ്ങി. പുതിയ സമയക്രമവും പുതിയ കോച്ചുകളുമായി പുതുമോടിയിലെത്തിയ തീവണ്ടി, മുംബൈവരെ പോകില്ല. പുണെവരെയേ ഉള്ളൂ. തീവണ്ടിയുടെ പുതിയ പേര് കന്യാകുമാരി-പുണെ എക്സ്പ്രസ്. ഉത്കൃഷ്ട് ശ്രേണിയില്നിന്നുമാറി പുതിയ എല്‍.എച്ച്.ബി. (ലിങ്കെ-ഹോഫ്മാന്‍-ബുഷ്) കോച്ചുകളുമായാണ് ജയന്തി വ്യാഴാഴ്ചമുതല്‍ ഓട്ടംതുടങ്ങിയത്.
രാവിലെ 8.25-ന് കന്യാകുമാരിയില്‍നിന്ന് യാത്രതുടങ്ങി അടുത്തദിവസം രാത്രി 10.20-ന് പുണെയില്‍ എത്തിച്ചേരും. രാത്രി 11.50-ന് പുണെയില്‍നിന്ന് തിരിക്കും. പുണെയ്ക്കുള്ള യാത്രയില്‍ രാവിലെ 10.15-നാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുക. കോവിഡിനുശേഷം കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് ആദ്യ അണ് റിസര്‍വ്ഡ് കോച്ചുകളോടെ സര്‍വീസ് ആരംഭിക്കുന്നുവെന്നതും ജയന്തിയുടെ പ്രത്യേകതയാണ്.
കന്യാകുമാരിയില്‍നിന്ന് പുണെയിലേക്കുള്ള സര്‍വീസില്‍ ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ നിര്‍ത്തും. എന്നാല്‍ പുണെയില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള സര്‍വീസില്‍ ഈ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. കന്യാകുമാരിയിലേക്കുള്ള യാത്രയില്മാത്രം തൃപ്പൂണിത്തുറ, തിരുവനന്തപുരം പേട്ട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മുംബൈ മലയാളികളുടെ സ്വന്തം വണ്ടി
കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറി ദീര്‍ഘദൂര തീവണ്ടികളെല്ലാം ഓടിത്തുടങ്ങിയിട്ടും ജയന്തി ജനത മടങ്ങിവരാത്തതില്‍ മലയാളി യാത്രക്കാര്‍ നിരാശയിലും പ്രതിഷേധത്തിലുമായിരുന്നു. ബോംബെ 'മുംബൈ' ആകുന്നതിനും മുമ്പേ മലയാളികളുടെ പ്രിയ തീവണ്ടിയാണ് ജയന്തി.
Content Highlights: Jayanti Janata Kanyakumari - Pune express Mumbai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..