ജനപ്രിയ മദ്യ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം, ഡിസ്റ്റിലറികള്‍ക്ക് വഴങ്ങാതെ സര്‍ക്കാര്‍


പലബ്രാന്‍ഡുകളും കിട്ടാക്കനിയായതോടെ ഔട്ട്‌ലെറ്റുകളില്‍ തര്‍ക്കങ്ങളും പതിവാണ്

പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ല. വെയര്‍ഹൗസുകളില്‍ മദ്യശേഖരം കുറഞ്ഞുവരികയാണ്. ഇതോടെ വ്യാജമദ്യത്തിന്റെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. 20,000 കെയ്‌സ് മദ്യമാണ് ദിനംപ്രതി കേരളത്തില്‍ വിറ്റുപോകുന്നത്. രണ്ടുലക്ഷം കെയ്‌സ് മദ്യംമാത്രമാണ് നിലവില്‍ വെയര്‍ഹൗസുകളില്‍ സ്‌റ്റോക്ക് ഉള്ളത്. വില്‍പ്പന കുറഞ്ഞതോടെ ബിവറേജസ് ഷോപ്പുകളില്‍നിന്നുള്ള പ്രതിദിന വരുമാനം 17 കോടി രൂപയ്ക്ക് താഴെയായി. നേരത്തേ 25 കോടി രൂപയ്ക്ക് മേലേയായിരുന്നു.

വിലകൂടിയ ബ്രാന്‍ഡുകളുടെ സ്‌റ്റോക്ക് ഉണ്ടെങ്കിലും ജനപ്രിയ ബ്രാന്‍ഡുകള്‍ പലതുമാണ് കിട്ടാതായിരിക്കുന്നത്. എം.സി.ബി, ഹണീബി, ഓ.പി.ആര്‍, ഓ.സി.ആര്‍, ഓള്‍ഡ് മങ്ക് എന്നീ ബ്രാന്‍ഡുകളാണ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ജവാന്‍ റമ്മിന്റെ ഉത്പാദനവും നാമമാത്രമാണ്. ഒരുമാസത്തില്‍ കൂടുതലായി ക്ഷാമമുണ്ടെങ്കിലും ബുധനാഴ്ച മുതല്‍ കൂടുതല്‍ രൂക്ഷമായെന്ന് വാങ്ങാനെത്തിയവര്‍ പറഞ്ഞു. നിലവില്‍ വെയര്‍ഹൗസുകളില്‍ ഉള്ള സ്റ്റോക്ക് മാത്രമാണ് ഔട്ട്‌ലെറ്റുകളില്‍ എത്തുന്നത്. പലബ്രാന്‍ഡുകളും കിട്ടാക്കനിയായതോടെ ഔട്ട്‌ലെറ്റുകളില്‍ തര്‍ക്കങ്ങളും പതിവാണ്. കോവിഡിനുശേഷമുണ്ടായ വിലവര്‍ധനവും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭൂരിപക്ഷം മദ്യനിര്‍മ്മാണശാലകളിലും ഉത്പാദനം നിര്‍ത്തി. ആദ്യം നിര്‍ത്തിയതും ജനപ്രിയ ബ്രാന്‍ഡുകളുടെ നിര്‍മ്മാണമാണ്. മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലവര്‍ധിച്ചതിന് ആനുപാതികമായി മദ്യത്തിന്റെ വിലയിലും വര്‍ധനവ് വേണമെന്നാണ് നിര്‍മ്മാണക്കമ്പനികളുടെ ആവശ്യം. സ്പിരിറ്റിന്റെ വില മൂന്നുമാസത്തിനിടെ ലിറ്ററിന് 64 രൂപയില്‍നിന്ന് 74 ആയി ഉയര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ 95 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മദ്യമെത്തിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. സ്പിരിറ്റ് വിലവര്‍ധനയ്ക്കുപുറമേ വിറ്റുവരവ് നികുതിയുടെ പേരില്‍ ഡിസ്റ്റിലറി ഉടമകളും ബിവറേജസ് കോര്‍പ്പറേഷനും തമ്മിലുണ്ടായ തര്‍ക്കവും മദ്യനിര്‍മ്മാണം നിര്‍ത്തിവെക്കുന്ന സാഹചര്യമുണ്ടാക്കിയത്.

ആവശ്യമായ മദ്യം ഉത്പാദനം ചെയ്ത് വിതരണത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മദ്യക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഇത് പരാജയപ്പെടുകയായിരുന്നു. വിറ്റുവരവ് നികുതി ഓഴിവാക്കി തങ്ങളുടെ നഷ്ടം കുറയ്ക്കണമെന്നതാണ് ഡിസ്റ്റിലറി ഉടമകളുടെ ആവശ്യം. വിറ്റുവരവ് നികുതി കുറച്ചാല്‍ 500 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടാവും. അതിനാല്‍ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ബിവറേജസ് ഷോപ്പുകളിലെ ഉപഭോക്താക്കളില്‍ പത്തുശതമാനംപേര്‍ മദ്യാസക്തിയുള്ളവരാണ്. ഷോപ്പുകളില്‍ മദ്യമില്ലാതെവന്നാല്‍ ഇവര്‍ മറ്റു ലഹരികള്‍ തേടാനുള്ള സാധ്യതയുണ്ട്. ഇത് വിഷമദ്യ ദുരന്തസാധ്യത വര്‍ധിപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നികുതിവെട്ടിച്ച് മദ്യമെത്തിക്കാനുള്ള സാധ്യതയും എക്സൈസ് തള്ളുന്നില്ല. ഈ സാഹചര്യത്തില്‍ ബാറുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. വ്യാജമദ്യക്കച്ചവട സാധ്യതയുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും കൂട്ടി.

Content Highlights: no stocks of popular brands at beverages outlets and bars


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented