ന്യൂഡല്‍ഹി: ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തറും നടി ഷബാന ആസ്മിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാടുള്ള രാഷ്ട്രീയ നേതാക്കളുമായും പ്രവര്‍ത്തകരുമായും മമത ചർച്ച നടത്തിവരുന്നതിനിടയിലാണ് കൂടിക്കാഴ്ച നടന്നത്. 

'രാജ്യത്തിന് ഒരു മാറ്റം അനിവാര്യമാണ്. മാറ്റത്തിനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഡല്‍ഹിയിലുണ്ടായ കലാപം നിര്‍ഭാഗ്യകരമാണ്. ഭയത്തിന്റെ ഒരു അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അത് മാറണം', അക്തര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

പശ്ചിമ ബംഗാള്‍ ഒരു മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യവും (ഖേലാ ഹോബേ- കളി തുടങ്ങി) അദ്ദേഹം ഉദ്ധരിച്ചു. അതേസമയം, പ്രതിപക്ഷത്തെ ആരു നയിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. 

2024-ല്‍ വരാന്‍ പോകുന്ന ലോക് സഭാ ഇലക്ഷന്‍ രാജ്യവും മോദിയും തമ്മിലായിരിക്കുമെന്നും ആ മത്സരത്തിനൊരു തുടര്‍ച്ചയുണ്ടാവുമെന്നും മമത പറഞ്ഞു.   

Content Highlights: ‘India needs a change’: Javed Akhtar meets Mamata with Shabana Azmi as Opposition muscles up against NDA