പ്രതീകാത്മക ചിത്രം | ഫൊട്ടൊ: മാതൃഭൂമി
പാലക്കാട്: കേരളത്തില്‍ ഓടുന്ന ജനശതാബ്ദി സ്‌പെഷ്യല്‍ സര്‍വീസുകളും വേണാട് സ്‌പെഷ്യല്‍ എക്‌സ്പ്രസും റദ്ദാക്കില്ല. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയും തിരുവനന്തപുരം-എറണാകുളം വേണാട് തീവണ്ടിയും സര്‍വീസ് തുടരുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ വ്യക്തമാക്കി.
തീവണ്ടികള്‍ റദ്ദാക്കിയത് സംബന്ധിച്ച യാതൊരു അറിയിപ്പും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കേരളത്തില്‍ ഓടുന്ന എല്ലാ തീവണ്ടികളും സാധാരണ നിലയില്‍ സര്‍വീസ് തുടരുമെന്നും പാലക്കാട് റെയില്‍ ഡിവിഷന്‍ പി.ആര്‍.ഒ ഗോപിനാഥ് അറിയിച്ചു.
യാത്രക്കാര്‍ കുറവായതിനാല്‍ ശനിയാഴ്ച മുതല്‍ മൂന്ന് തീവണ്ടികളുടെയും സര്‍വീസ് നിര്‍ത്താനായിരുന്നു റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍ ഇതിനെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നു. തീവണ്ടികള്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ചുമതലയുള്ള മന്ത്രി ജി. സുധാകരനും ഹൈബി ഈഡന്‍ എം.പി അടക്കമുള്ള ജനപ്രതിനിധികളും റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡിനും കത്തയക്കുകയും ചെയ്തിരുന്നു.
content highlights: Jan Shatabdi and Venad express will not be canceled


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..