ടി.ആരിഫ് അലി.
കോഴിക്കോട്: ആര്‍.എസ്.എസ്. മുസ്ലീം സംഘടനകളെ കേള്‍ക്കുന്നത് പോസിറ്റീവായ കാര്യമെന്ന് ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ ടി.ആരിഫ് അലി. ചര്‍ച്ച ചെയ്യുന്നത് തെറ്റല്ല. മറ്റ് മുസ്ലീം സംഘടനകള്‍ക്കൊപ്പമാണ് ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുന്നതല്ല വിധേയപ്പെടുന്നതാണ് തെറ്റെന്നും ടി. ആരിഫ് അലി പറഞ്ഞു.
രഹസ്യ സ്വഭാവമുള്ള ചര്‍ച്ച ആയിരുന്നില്ല നടന്നത്. രഹസ്യ ചര്‍ച്ച എന്നവാദത്തില്‍ കഴമ്പില്ല. മൈതാനത്ത് വെച്ച് ഇത്തരം ചര്‍ച്ചകള്‍ നടത്താന്‍ പറ്റില്ല. അതുകൊണ്ടാണ് മുറിയില്‍ വെച്ച് ചര്‍ച്ച നടത്തിയത്. എന്നാല്‍ അതിനെ രഹസ്യ ചര്‍ച്ചയെന്ന രീതിയില്‍ വളച്ചൊടിക്കേണ്ട കാര്യമില്ല.
ആര്‍.എസ്.എസ് അധ്യക്ഷന്റെ ഇടക്കാലത്ത് നടന്ന പ്രസംഗം നിലവിലെ സാഹചര്യങ്ങള്‍ നന്നാക്കുകയല്ല കൂടുതല്‍ മോശമാക്കുകയാണ് ചെയ്യുകയെന്ന കാര്യം അവരെ അറിയിക്കേണ്ടതുണ്ടായിരുന്നു. അതോടൊപ്പം ആള്‍ക്കൂട്ട ആക്രമണവും ബുള്‍ഡോസര്‍ പൊളിറ്റിക്‌സും പോലുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. നിയമവാഴ്ചയിലെ പ്രശ്‌നമാണ് പ്രധാനമായും ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നും ടി ആരിഫ് അലി പറഞ്ഞു.
ആര്‍.എസ്.എസ് ഉയര്‍ത്തിവിട്ട രാഷ്ട്രീയത്തില്‍നിന്നാണ് ആള്‍ക്കൂട്ട ആക്രമണം, വിദ്വേഷ പ്രസംഗം, വംശഹത്യ ആഹ്വാനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം സമുദായത്തിനെതിരെ കയ്യേറ്റംകൂടി വരുന്ന സാഹചര്യത്തില്‍ അതിന് തടയിടാന്‍ ആര്‍.എസ്.എസ്. ശ്രമിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരിഫ് അലി പറഞ്ഞു.
അതേസമയം, ആര്‍എസ്എസ് നേതൃത്വവുമായി കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയെ ജമാഅത്തെ ഇസ്ലാമി ന്യായീകരിക്കുന്നുണ്ടെങ്കിലും സമസ്ത ഉള്‍പ്പടെയുള്ള സംഘടനകള്‍ ചര്‍ച്ചയെ അംഗീകരിച്ചിട്ടില്ല. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ മുസ്ലീം സംഘടനകള്‍ക്ക് തീവ്രത പോര എന്നു പറയുന്ന സംഘടന ചര്‍ച്ചയ്ക്ക് പോയത് സമുദായ വഞ്ചനയാണെന്ന നിലപാടിലാണ് സമസ്ത ഉള്‍പ്പടെയുള്ള സംഘടനകള്‍.
Content Highlights: jamaat e islami former ameer t arif ali response about jamaate rss discussion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..