'എന്റെ കണ്ണീരും സഹനവും സഭയുടെ നവീകരണത്തിന് കാരണമാകട്ടെ'; പ്രതികരണവുമായി ഫ്രാങ്കോ മുളയ്ക്കല്‍


1 min read
Read later
Print
Share

ഫ്രാങ്കോ മുളയ്ക്കലിന്റെ വീഡിയോ സന്ദേശം | Photo: Screen grab

ന്യൂഡല്‍ഹി: ജലന്ധര്‍ രൂപതാ അധ്യക്ഷപദവിയില്‍ നിന്നുള്ള തന്റെ രാജി വത്തിക്കാന്‍ സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. സഹനങ്ങളും താനൊഴുക്കിയ കണ്ണീരും സഭയുടെ നവീകരണത്തിനും വിശ്വാസത്തിന്റെ ബലപ്പെടുത്തലിനും കാരണമാകട്ടേയെന്ന് ഫ്രാങ്കോ വീഡിയോ സന്ദേശത്തില്‍ പ്രതികരിച്ചു. തനിക്കൊപ്പം നിന്നവരോട് ഫ്രാങ്കോ മുളയ്ക്കല്‍ നന്ദി പറഞ്ഞു.

'എന്റെ അധികാരികളുമായി ചര്‍ച്ചചെയ്ത് പ്രാര്‍ഥിച്ച ശേഷം ജലന്ധര്‍ ബിഷപ്പ് പദവിയില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നതായി എഴുതിയ കത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചിരിക്കുന്നു. ഈ വിവരം സന്തോഷത്തോടും നന്ദിയോടും കൂടെ നിങ്ങളെ അറിയിക്കട്ടെ. കഴിഞ്ഞകാലമത്രയും പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ച ഉപദ്രവങ്ങളും അത് സമ്മാനിച്ച വിഷമങ്ങളും ക്രൂശിതനായ കര്‍ത്താവിന്റെ കുരിശിന്‍ ചുവട്ടില്‍ സമര്‍പ്പിച്ചുകൊണ്ട് എന്നെ സ്‌നേഹിച്ചവരോടും എനിക്കുവേണ്ടി പ്രാര്‍ഥിച്ചവരോടും വേദനകളില്‍ പങ്കുചേര്‍ന്നവരോടും കരുതലായി കൂടെ നിന്നവരോടും ആത്മാര്‍ഥമായി നന്ദിപറയുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ', ഫ്രാങ്കോ മുളയ്ക്കല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

'നമ്മുടെ സഹനങ്ങളും വേദനകളും സര്‍വശക്തനുമുന്നില്‍ മാത്രം ഞാനൊഴുക്കിയ കണ്ണുനീരും സഭയുടെ നവീകരണത്തിനും വിശ്വാസത്തിന്റെ ബലപ്പെടുത്തലിനും എന്റെ തന്നെ വിശുദ്ധീകരണത്തിനും ദൈവമഹത്വത്തിനും കാരണമാവട്ടെ. എന്റെ തുടര്‍ന്നുള്ള പ്രാര്‍ഥനകളിലും ബലിയര്‍പ്പണങ്ങളിലും മറ്റ് ശ്രുശൂഷകളിലും നിങ്ങളും എന്നോടൊപ്പം ഉണ്ടാകും എന്ന ഉറപ്പോടെ നിങ്ങളുടെ സ്വന്തം ഫ്രാങ്കോ പിതാവ്. ദൈവത്തിന് സ്തുതി', ഫ്രാങ്കോ പറഞ്ഞു.

നേരത്തേ, ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ രാജി വത്തിക്കാന്‍ അംഗീകരിച്ചതായി വ്യാഴാഴ്ചയാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി അറിയപ്പെടുമെന്നും വത്തിക്കാന്‍ അറിയിച്ചു.

Content Highlights: jalandhar archdiocese bishop franco mulakkal resigns reaction thanks to every one

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, k anilkumar

3 min

CPM ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍കുമാറിന് ജലീലിന്റെ മറുപടി

Oct 2, 2023


Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


M.K Kannan

1 min

കരുവന്നൂരിൽ പിടിമുറുക്കി ഇ.ഡി.; സ്വത്തുവിവരങ്ങൾ ഹാജരാക്കാതെ എം.കെ. കണ്ണൻ

Oct 2, 2023


Most Commented