വിയ്യൂരിലെ ഫോണ്‍വിളികള്‍ സ്ഥിരീകരിച്ച് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്


Photo: Mathrubhumi

തിരുവനന്തപുരം: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍വിളികള്‍ സ്ഥിരീകരിച്ച് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്. ഫോണ്‍വിളിയില്‍ ഉന്നതതല പോലീസ് അന്വേഷണം വേണം. വിയ്യൂരില്‍ സമഗ്ര അഴിച്ചുപണി വേണം. കൊടിസുനിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഉണ്ടെന്ന ആരോപണത്തിലും അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതികളായ കൊടിസുനിയും റഷീദും ആയിരത്തില്‍ അധികം ഫോണ്‍വിളികള്‍ നടത്തിയിട്ടുണ്ടെന്നാണ് ഉത്തരമേഖലാ ഡി.ഐ.ജിയുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഡി.ഐ.ജി. എം.കെ. വിനോദ് കുമാര്‍ ജയില്‍ ഡി.ജി.പിക്ക് കൈമാറി. ജയിലിലെ ഫോണ്‍വിളികളില്‍ ഉന്നതതല പോലീസ് അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

ഫോണ്‍ വിളി അന്വേഷിക്കാന്‍ ജയില്‍ വകുപ്പിന് നിലവില്‍ സാങ്കേതിക സംവിധാനങ്ങളില്ലെന്നും പരിമിതികള്‍ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്നെ കൊലപ്പെടുത്താന്‍ റഷീദ് ക്വട്ടേഷന്‍ ഏറ്റെടുത്തു എന്ന കൊടിസുനിയുടെ മൊഴിയില്‍ കഴമ്പില്ലെന്നാണ് ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊടിസുനിയും റഷീദും ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ആ സാഹചര്യത്തിലാണ് ആരോപണത്തില്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാലും കൊടിസുനിയുടെ ഈ മൊഴിയില്‍ പോലീസ് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനൊപ്പം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥതലത്തില്‍ സമഗ്ര ശുദ്ധീകരണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. തടവുകാരുടെ വഴിവിട്ട നീക്കങ്ങള്‍ക്ക് ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം വിയ്യൂര്‍ ജയിലിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും മിന്നല്‍ പരിശോധന നടത്തി. പൂജപ്പുരയില്‍നിന്ന് അനുവദനീയമല്ലാത്ത ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം 160 ഓളം ഉദ്യോഗസ്ഥര്‍ ഒരേസമയം ജയിലില്‍ കടന്നായിരുന്നു പരിശോധന. ലൈറ്ററുകളും ബീഡിയും മാത്രമാണ് കണ്ടെത്താനായത്. ദക്ഷിണ മേഖലയിലെ ജയിലുകളില്‍ വലിയ പ്രശ്‌നമില്ലെന്നാണ് കണ്ടെത്തല്‍.

content highlights: jail dgp report confirms phone usage in viyyur central jail

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented