പള്ളിത്തര്‍ക്കം: ഓര്‍ഡിനന്‍സ് വേണമെന്നാവര്‍ത്തിച്ച് യാക്കോബായ സഭ


യാക്കോബായ സഭാ വിശ്വാസികൾ കൂത്താട്ടുകുളം പള്ളിയിൽ ഓർത്തഡോക്‌സ് വിശ്വാസികളെ തടയുന്നു (ഫയൽചിത്രം) | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പള്ളി തർക്കത്തിൽ ഓർഡിനൻസ് എന്ന ആവശ്യം ആവർത്തിച്ച് യാക്കോബായ സഭ രം​ഗത്ത്. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചിക്കുന്നതായും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

സഭയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഷ്ടപ്പെട്ട 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ സമരം നടത്തി വരികയാണ്. നഷ്ടപ്പെട്ട മുളന്തുരുത്തി, പിറവം അടക്കം 52 പള്ളികൾക്ക് മുന്നിലും വിശ്വാസ സംരക്ഷണ സമരപരിപാടികൾ നടക്കുന്നുണ്ട്.

മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ നേതൃത്വത്തിലായിരുന്നു മുളന്തുരുത്തിയിൽ പ്രതിഷേധസമരം. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Jacobite Church again demands for ordinance

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented