തിരുവനന്തപുരം:  പമ്പയിലെ മണല്‍ നീക്കുന്നതില്‍ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്. മണല്‍ എന്നും അഴിമതിക്കുള്ള ഉപാധിയെന്നും ജേക്കബ് തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.  

പമ്പയില്‍ നിന്നുള്ള മണല്‍നീക്കത്തിന് വനംവകുപ്പ് അനുമതിയില്ലെന്നും മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വാക്കാല്‍ നല്‍കിയ നിര്‍ദ്ദേശാനുസരണമാണ് മണല്‍ നീക്കമെന്നുമാണ് ആരോപണം. അതേസമയം മുന്‍ചീഫ് സെക്രട്ടറിക്ക് എതിരായ ആരോപണത്തിലെ നിജസ്ഥിതി ജനങ്ങള്‍ അറിയിക്കണം. ആരോപണങ്ങള്‍ അന്വേഷിച്ച് തെളിയിക്കട്ടേയെന്നും അത് അറിയാന്‍ താന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പമ്പയില്‍ നിന്നുള്ള മണല്‍നീക്കത്തിന് വനംവകുപ്പ് അനുമതിയില്ല. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വാക്കാല്‍ നല്‍കിയ നിര്‍ദ്ദേശാനുസരണമാണ് മണല്‍ നീക്കം. കേരള ക്ലേയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡിനാണ് ചുമതലയെങ്കിലും സ്വകാര്യ കമ്പനിയാണ് മണല്‍ നീക്കുന്നതെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: Jacob thomas slams over tom jose on sand corruption