ജേക്കബ് തോമസ് | Photo: Mathrubhumi
കൊച്ചി: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ട്വന്റി-20യുടെ സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍നിന്ന് ജനവിധി തേടാന്‍ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വി.ആര്.എസ്. അംഗീകരിക്കാതിരുന്നതിനാല്‍ ജേക്കബ് തോമസിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ വിരമിച്ചതോടെ ആ പ്രശ്നം മാറി. എന്നാല്‍ ഇക്കുറി എന്‍.ഡി.എയ്ക്ക് ഒപ്പമാണ് ജേക്കബ് തോമസ്. ബി.ജെ.പി. നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷം ഇരിങ്ങാലക്കുടയില്‍ പോയിരുന്നു. അതിന്റെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇഷ്ടമല്ല. പിന്നെ എന്‍.ഡി.എ. മാത്രമേയുള്ളൂ. അതിന്റെ സന്ദേശം എന്‍.ഡി.എ. അഴിമതിവിരുദ്ധ നിലപാട് കേരളത്തില്‍ ഉണ്ടാകുമെന്ന് തന്നെ ആയിരിക്കും- ജേക്കബ് തോമസ് പറഞ്ഞു.
ബി.ജെ.പിയുടെ നിലപാടുകളെ പിന്തുണച്ച ജേക്കബ് തോമസ്, ന്യൂനപക്ഷ വോട്ടുകളും ഇത്തവണ പാര്‍ട്ടിക്ക് അനുകൂലമാകുമെന്നും പറഞ്ഞു. ദേശീയത ഉണ്ടാകുന്നത് നല്ലതാണ്. അത് നമ്മള് ഉയര്‍ത്തിപ്പിടിക്കണം. മുസ്ലിം ആയാലും ക്രിസ്ത്യന്‍ ആയാലും ഒക്കെ ബി.ജെപിക്ക് മറ്റു സംസ്ഥാനങ്ങളില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് കണ്ടിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്. എന്തുകൊണ്ട് കേരളത്തില്‍ ആയിക്കൂടാ?- ജേക്കബ് തോമസ് ആരാഞ്ഞു.
2016-ല്‍ 59,000 വോട്ടുകള്‍ നേടി സിപിഎം വിജയിച്ച ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ബി.ജെപി.ക്ക് 30,420 വോട്ടാണ് ലഭിച്ചത്. ഇക്കുറി മണ്ഡലത്തില്‍ ബി.ജെ.പി. വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. മുന്സഹപ്രവര്ത്തകന് ടി.പി. സെന്‍കുമാറും എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന്- എന്‍.ഡി.എ. സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍, വൈവിധ്യങ്ങളെ ഒക്കെ ഉള്‍ക്കൊള്ളുന്ന ഒരു സ്ഥാനാര്‍ഥി നിര്‍ണയം ആയിരിക്കും തീര്‍ച്ചയായും നടത്തുക എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.
content highlights: jacob thomas ips likely to contest from Irinjalakuda as nda candidate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..