'സ്രാവുകള്‍ക്കൊപ്പം നീന്താന്‍' മുഖ്യമന്ത്രിയില്ല; ജേക്കബ് തോമസിന്റെ പുസതക പ്രകാശനം റദ്ദാക്കി


അതേ സമയം പുസ്തകം വിപണിയിലും ഓണ്‍ലൈനിലും ലഭിക്കുമെന്ന് ജേക്കബ് തോമസ് അറിയിച്ചു

തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലുകളുമായി പുറത്തിറങ്ങാനിരിക്കുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യില്ല. മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരുന്ന പുസ്തക പ്രകാശന ചടങ്ങ് ജേക്കബ് തോമസ് റദ്ദാക്കിയിട്ടുണ്ട്.

പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചടങ്ങ് റദ്ദാക്കുകയാണെന്ന് ജേക്കബ് തോമസ് അറിയിച്ചു. ഇനി പുസ്തക പ്രകാശന ചടങ്ങ് ഉണ്ടാകില്ല. പുസ്തകം വിപണിയിലും ഓണ്‍ലൈനിലും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.സി.ജോസഫ് കത്തയച്ചിരുന്നു. ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിക്ക് കെ.സി.ജോസഫ് കത്തയച്ചത്.

സര്‍വീസിലിരിക്കെ സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയിരിക്കുന്നത്. കൂടാതെ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെയും പുസ്തകത്തില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യുന്നത് ഉചിതമായിരിക്കില്ലെന്നും കെ.സി.ജോസഫ് കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്‌കത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടത്താനിരുന്നത്. മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്യുകയെന്ന് നേരത്തെ അറിയിച്ചിരുന്നത്.

ഔദ്യോഗിക ജീവിതത്തില്‍ തന്നെ വിഴുങ്ങാന്‍ കെല്‍പ്പുള്ള വമ്പന്‍സ്രാവുകളെ എങ്ങനെ പ്രതിരോധിച്ചുവെന്നാണ് പുസ്‌കതത്തില്‍ ജേക്കബ് തോമസ് വിവരിക്കുന്നത്.

പോലീസിലെ പ്രധാന ചുമതലകളില്‍നിന്ന് സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തില്‍ വിശദീകരിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ അഴിമതിക്കെതിരായ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പിന്തുണ സംബന്ധിച്ചും പുസ്തകത്തിലുണ്ട്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented