krishnanചെന്നൈ: സാമൂഹിക സാംസ്ക്കാരിക ആധ്യാത്മിക മേഖലകളില്‍ സജീവമായിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജെ കൃഷ്ണന്‍ അന്തരിച്ചു. ജെ.കൃഷ്ണന്‍ & കമ്പനി എന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സ്ഥാപന  ഉടമയാണ്. ജെ. കൃഷ്ണന്‍ & അസ്സോസ്സിയേറ്റ്‌സിന് ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ ശാഖകളുണ്ട്.

നിലവില്‍ സനാതന ധര്‍മ്മ വിദ്യാശാല മാനേജിംഗ് കമ്മറ്റി പ്രസിഡന്റ്, ആലപ്പുഴ സനാതന ധര്‍മ്മ കോളേജ് മാനേജര്‍, ആലപ്പുഴ എസ്.ഡി.വി. കോളേജ് ഓഫ് ആര്‍ട്ട്‌സ് & അഡ്ഡഡ് സയന്‍സ് മാനേജര്‍,  വൈസ് പ്രസിഡന്റ് ചിന്മയ മിഷന്‍ എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് (ഗ്രേറ്റര്‍ കൊച്ചിന്‍) തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു പോരുന്നു.

അഖില ഭാരത ശ്രീമദ് ഭാഗവത സത സമിതി ദേശീയ വൈസ് പ്രസിഡന്റ് , ആള്‍ ഇന്‍ഡ്യ ബ്രാഹ്മിന്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്,  ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് , ധനലക്ഷ്മി ബാങ്ക്  പ്രസിഡന്റ്, ബ്രാഹ്മണ സമൂഹം ഡയറക്ടര്‍ ,  കാലടി ശ്രീ ശങ്കര കോളേജ് സെകട്ടറി , കാലടി ആദി ശങ്കര ട്രസ്റ്റ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: ശങ്കരി കൃഷ്ണന്‍ മക്കള്‍: ജനാര്‍ദ്ദന്‍ മോഹന്‍ (ഓസ്‌ട്രേലിയ), രുഗ്മിണി സുധ, മരുമക്കള്‍: വിദ്യ മോഹന്‍, ബാലകൃഷ്ണന്‍,