Photo | Mathrubhumi
കൊച്ചി: മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം. മുസ്‌ലിം വിഭാഗക്കാരുടെ മാത്രം പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന് അദ്ദേഹം ആരോപിച്ചു. തീവ്രവാദം, മതമൗലികവാദം, കേരളത്തില്‍നിന്ന് ഐ.എസിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളിലൊന്നും ലീഗിന് മിണ്ടാട്ടമില്ല. കാര്യങ്ങളെ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാന്‍ കഴിയാത്തയാളാണ് രാഹുല്‍ഗാന്ധിയെന്നും കണ്ണന്താനം ആരോപിച്ചു.
'ലീഗില്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. ഇതുവരെ ഉണ്ടായിട്ടില്ല, ഇനിയങ്ങോട്ട് ഉണ്ടാവുകയുമില്ല. തീവ്രവാദം, മതമൗലികവാദം തുടങ്ങിയവയിലെല്ലാം ലീഗിന് സമ്പൂര്‍ണ മൗനമാണ്. ഐ.എസിന്റെ പരീക്ഷണശാലയായി കേരളം മാറിയിട്ടും ലീഗുകാര്‍ക്ക് അതേപ്പറ്റി ഒരക്ഷരം പറയാനില്ല' - കണ്ണന്താനം ആരോപിച്ചു.
വയനാട്ടില്‍ 30 ശതമാനത്തിലധികം വോട്ടര്‍മാര്‍ മുസ്‌ലിങ്ങളാണ്. അതുകൊണ്ട് രാഹുല്‍ഗാന്ധിക്ക് അവരെ പരിഗണിക്കാതിരിക്കാനാവില്ല. കാര്യങ്ങളെ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാനുള്ള കഴിവില്ലായ്മയാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം. ചിലയാളുകള്‍ക്ക് ബൗദ്ധികശേഷി ഉണ്ടാവില്ല. പക്ഷേ മറ്റുള്ളവരെ കേള്‍ക്കുകയും വായിക്കുകയുമൊക്കെ ചെയ്യുമെന്നും കണ്ണന്താനം പരിഹസിച്ചു.
മുസ്‌ലിംലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തേ യു.എസില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെ പറഞ്ഞിരുന്നു. മുസ്‌ലിംലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ല. ചോദ്യകര്‍ത്താവ് മുസ്‌ലിംലീഗിനെക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
Content Highlights: iuml, rahul gandhi statement, alphons kannanthanam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..