ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വയനാട് ലീഗ് സെക്രട്ടറിക്കെതിരേ നടപടി


പ്രതീകാത്മക ചിത്രം | Mathrubhumi archives

വയനാട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ ഫെയ്‌സ്ബുക്ക് കമന്റില്‍ മുസ്ലീം ലീഗില്‍ നടപടി. പാര്‍ട്ടി ജില്ലാ സെക്രട്ടറി യഹ്‌യ ഖാന്‍ തലയ്ക്കലിനെതിരെയാണ് നടപടി. അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തങ്ങള്‍ക്കെതിരായ കമന്റില്‍ വിശദീകരണവും ആവശ്യപ്പെട്ടു. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന വാര്‍ത്തുടെ ലിങ്കിന് താഴെ യഹ്‌യ പോസ്റ്റ് ചെയ്ത കമന്റില്‍ ആണ് നടപടി.

മുസ്ലീം ലീഗ് ജില്ലാ ഭാരവാഹി യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് നടപടിയെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകളുണ്ടാകരുതെന്നും ജില്ലാ ഭാരവാഹി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. യൂത്ത് ലീഗ് മുന്‍ ജില്ലാ അധ്യക്ഷനും ജില്ലയിലെ ലീഗിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളുമാണ് യഹ്‌യ.

തനിക്ക് വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ജിഫ്രി മുത്തുകോയ തങ്ങള്‍ വ്യക്തമാക്കിയത്. ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാകുമെന്നാണ് സമസ്ത അധ്യക്ഷന് ഭീഷണി സന്ദേശം ലഭിച്ചത്. വഖഫ് വിഷയത്തില്‍ ലീഗിന്റെ സമരപരിപാടികളില്‍ നിന്ന് സമസ്ത നേരത്തെ പിന്‍മാറിയിരുന്നു.

Content Highlights: iuml district secretary suspended

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented