ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീപ്രാതിനിധ്യം കുറവാണെന്നത് ഖേദകരം- ലതികാ സുഭാഷിനെ പരാമർശിച്ച് തരൂര്‍


ശശി തരൂർ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: സ്ത്രീകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ അവഗണനയാണ് നേരിടുന്നതെന്ന് ശശി തരൂര്‍. വോട്ടര്‍മാരില്‍ പകുതിയോളം സ്ത്രീകളുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിച്ച് രാഷ്ട്രീയത്തിലെ അവരുടെ പ്രാതിനിധ്യം കുറവാണെന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മാതൃഭൂമി ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തില്‍ ശശിതരൂര്‍ ചൂണ്ടിക്കാട്ടി.

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത സംഭവം പരാമര്‍ശിച്ചുകൊണ്ടാണ് തരൂരിന്റെ ലേഖനം. നമ്മുടെ രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്ന, സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച വലിയൊരു പ്രതിസന്ധിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് തരൂര്‍ പറഞ്ഞു.

വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ റാങ്ക് 140 ആണ്. ദക്ഷിണേഷ്യയില്‍ പാകിസ്താനും അഫ്ഗാനിസ്താനും മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. നിലവില്‍ ലോക്സഭയില്‍ 79 (14 %) വനിതാ അംഗങ്ങളും രാജ്യസഭയില്‍ 26 (11 %) അംഗങ്ങളുമാണുള്ളത്. 2013ല്‍ രാജ്യസഭ പാസാക്കിയ വനിതാ സംവര ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ ബിജെപി സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വീണ്ടും അവതരിപ്പിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം : What Indian Politics does to women

Content Highlights: For a country where women make up almost half of the voters, it is unfortunate that their representation in the political landscape is so inadequate says Shashi Tharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented