കൊല്ലം: ഓയൂരില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് തെളിവുണ്ടെന്ന് പോലീസ്. ഭക്ഷണം നല്‍കാത്തതു മൂലമുണ്ടായ അസുഖങ്ങള്‍ കാരണവുമാണ് തുഷാര മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു. 27 കാരിയായ തുഷാര പട്ടിണി കിടന്ന് മരിക്കുമ്പോള്‍ 20 കിലോ മാത്രമാണ് ഉണ്ടായിരുന്നത്.
ഈ മാസം 21 ന് രാത്രിയാണ് യുവതി മരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട ഭര്‍ത്താവ് ചന്തുലാല്‍ അവരെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. 27 തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
തുഷാരയുടെ ഒന്നരയും മൂന്നരയും പ്രായമുള്ള കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കും.
പഞ്ചസാര വെള്ളവും, കുതിര്‍ത്ത അരിയും മാത്രം നല്കി തുഷാരയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പോലീസിനോട് പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും സാക്ഷിമൊഴികളും പരിഗണിച്ചാണ് പട്ടിണിക്കിട്ട് തുഷാരയെ കൊലപ്പെടുത്തുകയായിരുന്നവെന്ന നിഗമനത്തില്‍ പോലീസെത്തിയത്.
Content highlights: It was a starvation homicide, says Kollam police on Thushara murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..