എം.എം.മണി, കൃഷ്ണൻക്കുട്ടി |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ഇടത് യൂണിയനുകള്‍ക്കെതിരെ ഗുരതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച കെ.എസ്ഇ.ബി ചെയര്‍മാന്‍ ബി. അശോകിനെതിരെ മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകള്‍ അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയെന്ന ആരോപണം ബി. അശോക് ഉന്നയിച്ചതിന് പിന്നാലെയാണിത്.
വൈദ്യുതി ബോര്‍ഡിന്റെ ചെയര്‍മാന്‍ അങ്ങനെ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് എം.എം.മണി ചോദിച്ചു. നിലവിലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ക്കുട്ടി അറിഞ്ഞാണോ അദ്ദേഹം അങ്ങനെ പറഞ്ഞത്. മന്ത്രി പറയേണ്ടത് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതാണോ എന്നതിന്റെ എല്ലാ വശങ്ങളും ആലോചിക്കേണ്ടതുണ്ടുണ്ടെന്നും മണി പ്രതികരിച്ചു.
മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തും. വേണ്ട സമയത്ത് ആലോചിച്ച് മറുപടി പറയുമെന്നും എം.എം. മണി വ്യക്തമാക്കി. 'കഴിഞ്ഞ സര്‍ക്കാരില്‍ നാലര വര്‍ഷമാണ് ഞാന്‍ മന്ത്രി ആയിരുന്നത്. ആ നാലര വര്‍ഷം വൈദ്യുതി ബോര്‍ഡിന്റെ സുവര്‍ണ കാലഘട്ടമായിരുന്നുവെന്ന് ഈ നാട്ടില്‍ ഗവേഷണം നടത്തിയ ആളുകള്‍ പറയും' - മണി കൂട്ടിച്ചേര്‍ത്തു.
ഇടതു യൂണിയനുകള്‍ അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയെന്ന ആരോപണം ഫെയ്സ്ബുക്ക് പേജിലൂടെയാണ് കെഎസ്ഇബി ചെയര്‍മാന്‍ ഉന്നയിച്ചത്. എം.എം മണി മന്ത്രിയായിരുന്ന സമയത്തെ അഴിമതികളാണ് ബി.അശോക് എണ്ണി പറഞ്ഞത്.
Content Highlights : MM Mani on KSEB Chaiman's allegation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..