തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണ്‍ കാലം ഐടി മേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഐടി കമ്പനികള്‍ക്ക് പിന്തുണ നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 4500 കോടി രൂപയുടെ വരുമാന നഷ്ടം കണക്കാക്കുന്നുണ്ട്. ആദ്യ മൂന്ന് പാദങ്ങളിലായി 26000ല്‍ അധികം നേരിട്ടുള്ള തൊഴിലുകളും 80,000ഓളം പരോക്ഷ തൊഴിലും നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നാണ് ആസൂത്രണ വിഭാഗം കണക്കുകൂട്ടുന്നത്. ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ ഇടയുള്ളത് ഐടി മേഖലയെ ആണ്.
ഐടി വ്യവസായത്തെ രക്ഷിക്കാനായി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി കമ്പനികള്‍ക്ക് അധികഭാരം നല്കാതെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ആകെ തറവിസ്തൃതി 25000 ചതുരശ്ര അടിയുള്ളതുമായ എല്ലാ കെട്ടിടങ്ങളുടേയും 10,000 ചതുരശ്ര അടി ഭാഗത്തിന് മൂന്ന് മാസത്തേക്ക് വാടകയിളവ് നല്‍കും. 2020-21 വര്‍ഷത്തില്‍ ഏത് മൂന്ന് മാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യം തിരഞ്ഞെടുക്കാം. വാടകയിലെ വാര്‍ഷിക വര്‍ധന ഒഴിവാക്കുന്നത് പരിഗണിക്കും. ഇതുപ്രകാരം 2021-22 വര്‍ഷത്തെ വാടകനിരക്കില്‍ വര്‍ധന ഉണ്ടാവില്ല.
സര്‍ക്കാരിന് വേണ്ടിചെയ്ത ഐടി പ്രോജക്ടുകളില്‍ പണം ലഭിക്കാനുണ്ടെങ്കില്‍ അത് പരിശോധിക്കും. പ്രവര്‍ത്തന മൂലധനമില്ലാത്ത കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥന ഐടി പാര്‍ക്കുകളിലെ 88 ശതമാനം കമ്പനികളും എംഎസ്ഇഇ രജിസ്ട്രേഷന് ഉള്ളവയാണ്. അവര്‍ക്ക് നിലവിലുള്ള വായ്പകളിലെ 20 ശതമാനം കൂടി ഈടില്ലാതം ലഭിക്കും. പലിശനിരക്ക് നിലവില്‍ ഉള്ളത് തന്നെ. സര്‍ക്കാര്‍ വകുപ്പുകല്ക്കാവശ്യമായ ഐടി അധിഷ്ഠിത സേവനങ്ങളില്‍ കേരളത്തിലെ ഐടി കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്കുന്നതിലുള്ള നിര്ദേശത്തിന്മേല് നയരേഖ പരിശോധിച്ച് തീരുമാനമെടുക്കും.
ജോലിക്ക് തിരിച്ചെത്തുമ്പോള്‍ എല്ലാ കോവിഡ് നിബന്ധനകളും പാലിക്കണം. പരമാവധി പേരെ വര്‍ക്ക് ഫ്രം ഹോം രീതി തുടരാന്‍ ഐടി കമ്പനികള്‍ അനുവദിക്കണം. വര്‍ക്ക് ഫ്രം ഹോം ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ ഐടി കമ്പനികളുമായി ചേര്‍ന്ന് വര്‍ക്ക് ഫ്രം ഹോം അല്ലാതെ വര്‍ക്ക് നിയര്‍ ഹോം യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാവും. നിലവിലുള്ള ജീവനക്കാരുടെ പ്രവര്‍ത്തന നൈപണ്യം മതിയാവാതെ വരുന്ന പശ്ചാത്തലത്തില്‍ വര്‍ക്ക് ഷെയറിങ് ബെഞ്ച് സേവനം പ്രാബല്യത്തില്‍ വരുത്താമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Content Highlights: Kerala Government announces schemes to overcome IT Sector crisis of Covid-19 Lock Down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..