-
തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് സ്പ്രിംഗ്ളർ സേവനം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് ഐടി സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ വകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. ആ പ്ലാറ്റ്‌ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണ്. അതൊരു പര്‍ച്ചേസ് തീരുമാനമാണ്. അതില്‍ മറ്റാരും കൈ കടത്തിയിട്ടില്ല.
രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി. തന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: IT Secretary explanation on sprinklr controversy M Sivasankaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..