വി.ഡി. സതീശൻ| Photo: Mathrubhumi
കൊച്ചി: സ്ഥാനാര്‍ഥിയുടെ ചുവരെഴുതി മായ്ച്ചതോടെ പ്രശ്‌നം എല്‍.ഡി.എഫിലാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉമാ തോമസിന്റെ സ്ഥാനാര്‍ഥിത്വം ആദ്യം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന് എന്തോ കുഴപ്പമുണ്ടെന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പരാമര്‍ശത്തിനാണ് സതീശന്റെ മറുപടി. കോണ്‍ഗ്രസില്‍നിന്ന് ഒരാളെ അടര്‍ത്തിയെടുത്ത് എല്‍.എഡി.എഫ്. സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസ് വിജയം എളുപ്പമാകുമെന്നും സതീശന്‍ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.
നിലവിലെ പേരുകളില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ഒരു ആശങ്കയുമില്ലെന്നായിരുന്നു സതീശന്റെ മറുപടി. കാരണം യു.ഡി.എഫ്. വളരെ മുന്നിലേക്ക് പോയിട്ടുണ്ട്. മുന്നൊരുക്കങ്ങള്‍ നടത്തി. കോണ്‍ഗ്രസ് മണ്ഡലമാണ് തൃക്കാക്കര. ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയെ, ആളുകള്‍ വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിന് ലഭിച്ചു. പിന്നെന്തിന് ഞങ്ങള്‍ ഭയക്കണം, അദ്ദേഹം ആരാഞ്ഞു.
തൃക്കാക്കരയിലേത് സഹതാപമല്ലെന്നും രാഷ്ട്രീയമത്സരമാണെന്നും സതീശന്‍ പറഞ്ഞു. എ. വിജയരാഘവന്റെ ഭാര്യ എങ്ങനെയാണ് തൃശ്ശൂര്‍ മേയര്‍ ആയത്? ആദ്യമായി ജയിച്ചുവന്ന എം.എല്‍.എ. ഈ സര്‍ക്കാരില്‍ മന്ത്രിയായത് എങ്ങനെയാണ്? മലബാറിലേക്കൊക്കെ പോയാല്‍ മുഴുവന്‍ നേതാക്കളും അങ്ങോട്ടും ഇങ്ങോട്ടും ബന്ധുക്കളും കസിന്‍സുമൊക്കെയാണ്. ഇത്തരം വിഷയങ്ങളൊന്നും തങ്ങളെ കൊണ്ട് പറയിപ്പിക്കരുത്, അതിന് യാതൊരു താല്‍പര്യവുമില്ല, സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആദ്യം ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. അവയെല്ലാം പൂര്‍ണമായി പരിഹരിച്ചു. അസ്വാരസ്യങ്ങള്‍ ഉയര്‍ത്തിയ ആളുകള്‍ തന്നെയാണ് ബുധനാഴ്ചത്തെ യോഗത്തിന് നേതൃത്വം നല്‍കിയത്. തൃക്കാക്കരയില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി ആരുവന്നാലും ഒട്ടും ഭയപ്പെടുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
Content Highlights: it is political fight in thrikkakara says opposition leader vd satheesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..