പാര്‍ട്ടി കോണ്‍ഗ്രസില്‍ ആശംസ നേരലല്ല എഴുത്തുകാരന്റെ പ്രതിബദ്ധത- സി.വി. ബാലകൃഷ്ണന്‍


സർഗജാലകത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സി.വി.: എഴുത്തിലെ 57 ആണ്ടുകൾ' സംവാദത്തിൽ സി.വി.ബാലകൃഷ്ണൻ സംസാരിക്കുന്നു.

പയ്യന്നൂര്‍: അവനവന്റെ അന്തസ്സ് ശിരച്ഛേദംചെയ്ത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ആശംസ നേരുന്നതല്ല എഴുത്തുകാരന്റെ സാമൂഹികപ്രതിബദ്ധതയെന്ന് സി.വി.ബാലകൃഷ്ണന്‍ പറഞ്ഞു. പയ്യന്നൂര്‍ സര്‍ഗജാലകത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സി.വി.: എഴുത്തിലെ 57 ആണ്ടുകള്‍' സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യനഭസ്സില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ കുറച്ചേയുള്ളൂ. ബാക്കിയുള്ളതൊക്കെയും കരിക്കട്ടകളാണ്. മനുഷ്യരെന്ന നിലയ്ക്കും എഴുത്തുകാരെന്ന നിലയ്ക്കും കാണിച്ചിട്ടുള്ള സത്യസന്ധതയിലേക്കാണ് നാം എത്തിപ്പെടേണ്ടത്. അത്തരക്കാരോടാണ് ആദരം പുലര്‍ത്തേണ്ടത്. ചുറ്റും കാണുന്ന കാര്യങ്ങളോട് സത്യസന്ധമായി പ്രതികരിക്കുകയും അവനവനെ വഞ്ചിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് എഴുത്തുകാരന്റെ ബാധ്യത.

പദവികളെമാത്രം ലക്ഷ്യംവെച്ച് അവനവനിലേക്ക് ചുരുങ്ങിപ്പോകുന്ന ദുര്യോഗം മാറേണ്ടതുണ്ട്. ശ്രേഷ്ഠപദവികള്‍ക്കുവേണ്ടി സ്തുതിവാചകങ്ങള്‍ എഴുതേണ്ടവരല്ല സാഹിത്യകാരന്‍മാര്‍. എഴുത്തുകാരന്‍ സാധ്യതകള്‍ തേടുന്നത് ബാധ്യതകള്‍ മറന്നുകൊണ്ടാകരുത്. മുട്ടുകുത്തിനില്‍ക്കാന്‍ പറഞ്ഞാല്‍ നിലത്തിഴയുന്നവരായി എഴുത്തുകാര്‍ മാറുന്നത് പരിതാപകരമാണ് -അദ്ദേഹം പറഞ്ഞു.

കെ.സി.ടി.പി.അജിത അധ്യക്ഷത വഹിച്ചു. കവി മാധവന്‍ പുറച്ചേരിയുടെ ഓര്‍മക്കുറിപ്പുകള്‍ 'കുചേലസദ്ഗതിയും കാള്‍മാര്‍ക്‌സും' ചടങ്ങില്‍ സി.വി.ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. വി.വി.കുമാരന്‍ ഏറ്റുവാങ്ങി. എ.വി.പവിത്രന്‍, ജയന്‍ നീലേശ്വരം, ഹരിപ്രസാദ് തായിനേരി തുടങ്ങിയവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്‍ പുസ്തകനിധി നറുക്കെടുപ്പ് നടത്തി.

Content Highlights: it is not the duty of writers to send greetings for party congress says cv balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented