'അഭിപ്രായം പറയുന്നത് ഉചിതമല്ല'; ഗവര്‍ണറുടെ നടപടിയില്‍ കരുതലോടെ പ്രതികരിച്ച് ധനമന്ത്രി


'അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒരു തരത്തിലുള്ള വിമര്‍ശനവും നടത്തിയില്ല'

കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: തനിക്കെതിരെ നടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ കരുതലോടെ പ്രതികരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒരു തരത്തിലുള്ള വിമര്‍ശനവും നടത്തിയില്ല.

'ഞാന്‍ കത്ത് കണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാട് നേരിട്ടാണ്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായ കാര്യങ്ങള്‍ അതിലുണ്ട്. ഇന്ത്യയില്‍ തന്നെ ഇത്രയും സംഭവങ്ങള്‍ ഉണ്ടോ എന്നറിയില്ല. പറഞ്ഞതിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. ഞാന്‍ ഇതിനകത്ത് അഭിപ്രായം പറയുന്നത് ഉചിതമല്ല' കെ.എന്‍.ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.



ധനമന്ത്രി കെ.എന്‍.ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്നും ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സര്‍വലകശാല വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഒരു പരിപാടിക്കിടെ ബാലഗോപാല്‍ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പ്രീതി പിന്‍വലിച്ചത്.

പ്രീതിപിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും തുടര്‍ നടപടിയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

Content Highlights: 'It is not appropriate to comment'kn balagopal reacts cautiously to Governor's action

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented