ശശി തരൂർ, പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങൾ | Photo : PTI, Ridhin Dhamu
മലപ്പുറം: ശശി തരൂരിനെ ആനുകൂലിച്ചും കോണ്‍ഗ്രസിലെ ഉള്‍പ്പോരിനെ തള്ളിയും മുസ്ലീം ലീഗ് എം.എല്‍.എമാരുടെ യോഗം. തരൂര്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത് അലോസരപ്പെടുത്തുന്നതായും യോഗം വിലയിരുത്തി. പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറം ലീഗ് ഓഫീസില്‍ ഞായറാഴ്ചയായിരുന്നു പാര്‍ട്ടി എംഎല്‍എമാരുടെ യോഗം.
കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതകള്‍ യു.ഡി.എഫിനെ ബാധിക്കുന്നുവെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. തരൂര്‍ വിഷയത്തില്‍ വിവാദങ്ങള്‍ അവസാനിച്ചു എന്നാണ് കരുതിയത്. എന്നാല്‍ കോട്ടയത്ത് വീണ്ടും വിവാദങ്ങള്‍ തുടരുകയാണെന്നും ലീഗ് യോഗം വിലയിരുത്തി. ഇങ്ങനെ മുന്നോട്ട് പോയാല്‍ ഭരണം ലഭിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണെന്നും പല എം.എല്‍.എമാരും അഭിപ്രായപ്പെട്ടു.
പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ആവശ്യമെങ്കില്‍ മുസ്ലീം ലീഗ് ഇടപെടണമെന്നും തങ്ങളോട് എം.എല്‍.എമാര്‍ അഭ്യര്‍ത്ഥിച്ചു.
പാണക്കാട് വച്ച് തരൂരിന് വലിയ സ്വീകരണം നല്കിയതൊക്കെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണെന്നും അതിന് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ടിറങ്ങണമെന്നുമാണ് യോഗത്തിന്റെ പൊതു വിലയിരുത്തല്‍.
Content Highlights: it is disturbing that tharoor topic is dicussed again says muslim league
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..