വിരമിച്ചിട്ട്‌ മൂന്നുപതിറ്റാണ്ട്; ഓഫീസുകൾ കയറിയിറങ്ങി വയോധികൻ


ടി.കെ. ബാലകൃഷ്ണൻ

കോഴിക്കോട്: വിരമിച്ചിട്ട്‌ മൂന്നുപതിറ്റാണ്ടിനുശേഷവും ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ മനുഷ്യൻ. ആരോഗ്യവകുപ്പിനുകീഴിലെ ജില്ലാ മെഡിക്കൽ സ്റ്റോറിൽ കാർപ്പെന്ററായിരുന്ന വെസ്റ്റ്ഹിൽ താനിക്കവയലിലെ ടി.കെ. ബാലകൃഷ്ണൻ 1991 ജൂൺ 30-നാണ് വിരമിച്ചത്. തനിക്ക് രണ്ട് ഹയർഗ്രേഡിന് അർഹതയുണ്ടെന്നും അത് അനുവദിക്കണമെന്നുംകാണിച്ച് വിരമിക്കുന്നതിനുമുമ്പുതന്നെ അപേക്ഷനൽകിയിരുന്നു. എന്നാൽ, ഒരു തീരുമാനവുമുണ്ടാവാതെ അദ്ദേഹത്തിന് വിരമിക്കേണ്ടിവന്നു. അതിനുശേഷം പലതവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

86-ാം വയസ്സിലും അപേക്ഷകളുമായി നടക്കുകയാണ് ബാലകൃഷ്ണൻ. ജില്ലാ മെഡിക്കൽ സ്റ്റോർ ഇല്ലാതായതോടെ സർവീസ് രേഖകൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സർവീസ് ബുക്ക് ചിതലരിച്ചെന്നും ഒരിക്കൽ പറഞ്ഞു. 2014-ൽ തന്റെ സർവീസ് രേഖകളുടെ പകർപ്പ് വിവരാവകാശരേഖപ്രകാരം ലഭിച്ചിരുന്നു. അത് നൽകാമെന്ന് ബാലകൃഷ്ണൻ പറഞ്ഞെങ്കിലും യഥാർഥബുക്ക് തന്നെ വേണമെന്നാണ് വകുപ്പിന്റെ നിലപാട്. രേഖകൾ സൂക്ഷിക്കേണ്ട ഓഫീസ് അത് ചെയ്യാതെ പ്രായമേറെയുള്ള തന്നെ ദുരിതത്തിലാക്കുന്നുവെന്ന് ബാലകൃഷ്ണൻ പറയുന്നു. സർവീസ് ബുക്ക് ചിതലരിച്ചെന്നുപറയുന്നത് കളവാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ട്രിബ്യൂണലിനും പരാതിനൽകിയിട്ടും ഭരണയന്ത്രം അനങ്ങാതിരിക്കുന്നതിനാൽ ഇനിയെന്തുചെയ്യണമെന്നാണ് ബാലകൃഷ്ണന്റെ ചോദ്യം. മക്കടയിൽ മകൾക്കൊപ്പമാണ് ബാലകൃഷ്ണനും എൺപതുകാരിയായ ഭാര്യ വിമലയും താമസിക്കുന്നത്.

Content Highlights: It has been three decades since he retired;The old man still approaches offices with his application


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented