ഐടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല, സ്പ്രിംഗ്ലര്‍ ഇടപാട് നിയമവകുപ്പ് അറിയേണ്ട കാര്യമില്ല- മന്ത്രി


തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിഷയത്തില്‍ ഐടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. കരാര്‍ സംബന്ധിച്ച് നിയമവകുപ്പ് അറിയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയെ അപമാനിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രോഗികളുടെ വിവരം ശേഖരിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പ് അധികൃതരുമാണ്. അത് വിശകലനം ചെയ്യാന്‍ സോഫ്‌റ്റ്വെയര്‍ വേണം എന്ന് തീരുമാനിച്ചത് ഐടി വകുപ്പാണ്. ഡാറ്റയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയാവുന്ന ഐടി വകുപ്പ് എന്ന നിലയില്‍ എല്ലാ സുരക്ഷയും സ്വീകരിച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചത്. അക്കാര്യത്തില്‍ ഐടി വകുപ്പിന്റെ നടപടിയോട് ഒരു വിധത്തിലുള്ള വിയോജിപ്പും സര്‍ക്കാരിനില്ല. സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആരോപണം ഉണ്ടായ ഉടന്‍ തന്നെ ഡാറ്റ സര്‍ക്കാരിന്റെ കീഴിലുള്ള സിഡിറ്റിനെ ഏല്‍പിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ വകുപ്പും അറിയേണ്ടതില്ല. ഡാറ്റ വിശകലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഐടി വകുപ്പാണ് ചെയ്യേണ്ടത്. നിയമവകുപ്പ് ഇത് അറിയേണ്ട യാതൊരു കാര്യവുമില്ല. അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പും ഭരണവകുപ്പുമാണ് ഇത് നിയമവകുപ്പ് പരിശോധിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത്. ഇടപാട് സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ഐടി വകുപ്പിന് തോന്നിയാല്‍ മാത്രമേ നിയമവകുപ്പ് ഇത് പരിശോധിക്കേണ്ടതുള്ളൂ. ഈ ഇടപാടില്‍ യാതൊരു അപാകതയും ഇല്ലെന്നാണ് ഐടി വകുപ്പിന്റെ നിലപാട്. മന്ത്രിസഭയിലും ഇക്കാര്യം വരേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയം സര്‍ക്കാര്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നു പോലും പറയാന്‍ പ്രതിപക്ഷം തയ്യാറായി. സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ കൊടുക്കേണ്ടതില്ല എന്ന് പോലും ഇവര്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ പോസിറ്റീവ് ആയ സമീപനമല്ല ഒരിക്കലും പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. ഡാറ്റ ദുരുപയോഗിക്കപ്പെടില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും വീണ്ടും വീണ്ടും വിവാദമാക്കുന്നത് എന്തിനാണ്? നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നടന്നതെങ്കില്‍ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്റെ ഖ്യാതി ഉന്നതിയില്‍ നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പ്രതികൂലമാകും എന്ന പേടിമൂലമാണ് പ്രതിപക്ഷം ഇപ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ശ്രമം. ലാവലിന്‍ വിഷയവുമായി ബന്ധപ്പെട്ട ആരോപണം വന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്ക് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഉണ്ട് എന്ന് പറഞ്ഞവരാണ് പ്രതിപക്ഷം. അങ്ങനെ നശിപ്പിച്ച് കളയാന്‍ കഴിയുന്ന ആളാണ് പിണറായി എന്ന് ആരും കരുതേണ്ടതില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

Content Highlights: IT department is clean, Legal Department doesn't need to know Sprinkler deal- A K Balan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented