വാളയാര്‍: സിപിഎം ലോക്കല്‍ സമ്മേളനം തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. പുതുശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള വാളയാര്‍ ലോക്കല്‍ സമ്മേളനമാണ് തര്‍ക്കം കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. 25 ബ്രാഞ്ച് കമ്മിറ്റികളില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്കല്‍ കമ്മിറ്റികള്‍ വിഭജിക്കാമെന്നാണ് ചട്ടം. എന്നാല്‍ ഇവിടെ 33 ബ്രാഞ്ച് കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റികള്‍ 20ഉം 13ഉം ആയി വിഭജിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. 

കേന്ദ്ര നേതൃത്വത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിഭജന നടപടികളെന്നും സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടില്ലെന്നും ആരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്. ഒരു വിഭാഗം എതിര്‍പ്പുന്നയിച്ചതോടെ ഇത് വലിയ തര്‍ക്കത്തിലേക്ക് നീളുകയായിരുന്നു. ഇതോടെ താല്‍ക്കാലികമായി സമ്മേളനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്നലെ സമാനമായ രീതിയില്‍ പാലക്കാട് തന്നെയുള്ള ഇലപ്പുള്ളി വെസ്റ്റ് ലോക്കല്‍ സമ്മേളനവും നിര്‍ത്തിവെച്ചിരുന്നു.

Content Highlights: Issue in walayar local committee meeting and temporarily suspended the meeting