ഹൈക്കോടതി | Photo: Mathrubhumi Library
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരേ മറ്റുനടപടികള്‍ പാടില്ലെന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്കി.
ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇവര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതോടെ ഇടക്കാല ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയും വീണ്ടും അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജിയില്‍ ഈ മാസം 15-നാണ് പ്രത്യേക സിറ്റിംഗ് നടക്കുക. ജാമ്യഹര്‍ജിയില്‍ അന്ന് ഇടക്കാല ഉത്തരവ് പ്രതീക്ഷിക്കാം. ഉത്തരവിനെ ആശ്രയിച്ചായിരിക്കും സിബിഐയുടെ തുടര്‍നടപടികള്‍. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ നീങ്ങിയേക്കും. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരേ നേരത്തെ സുപ്രീംകോടതിയില്‍ പോയ സിബിഐ, കോടതിയില്‍ ചൂണ്ടിക്കാണിച്ചത് കേസിന്റെ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡയില്‍ വേണമെന്നുമാണ്. ഇക്കാര്യം തന്നെയായിരിക്കും സിബിഐ ഹൈക്കോടതിയിലും ഉന്നയിക്കുക.
Content Highlights: ISRO espionage case, special sitting in High Court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..