നമ്പി നാരായണൻ| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ. ചാരക്കേസിന്റെ ഗൂഢാലോചന കേസില്‍ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവെച്ചു.
ഇന്ന് രാവിലെ 10.30ന് മൊഴി രേഖപ്പെടുത്താനായിരുന്നു സി.ബി.ഐ. സംഘം തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഇന്ന് മൊഴി നല്കാന് ഹാജരാകണമെന്ന് കാട്ടി നമ്പി നാരായണന് സി.ബി.ഐ. നോട്ടീസ് നല്കിയിരുന്നതുമാണ്. എന്നാല്‍ സി.ബി.ഐ. ഡിഐജി സന്തോഷ് കുമാര്‍ ചാല്‍കെ എത്താതിരുന്നതിനെ തുടര്‍ന്നാണ് മൊഴിയെടുക്കല്‍ മാറ്റിവെച്ചത്. ബുധനാഴ്ച രാവിലെ 10.30-ന് മൊഴി നല്കാനെത്തണമെന്നാണ് സി.ബി.ഐ. സംഘം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ചാരക്കേസില്‍ ഉന്നതതല ഗൂഡാലോചന അന്വേഷിക്കുന്നത് ഡല്‍ഹിയില്‍ നിന്നുള്ള സി.ബി.ഐ. സംഘമാണ്. നിലവില്‍ സന്തോഷ്കുമാര്‍ ചാല്‍കെ ഒഴികെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധപ്പെട്ട രേഖകളുടെ വിശദ പരിശോധന നടത്തിയിട്ടുണ്ട്.
മുന്‍ ഡിഐജി സിബി മാത്യൂസ്, ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്.ബി. ശ്രീകുമാര്‍ എന്നിവരുള്‍പ്പടെ 18 പേരെയാണ് ഗൂഢാലോചനാ കേസില്‍ സി.ബി.ഐ. പ്രതി ചേര്‍ത്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സിബി മാത്യൂസിന്റേയും, പി.എസ്.ജയപ്രകാശിന്റേയും അറസ്റ്റ് താല്‍ക്കാലികമായി കോടതി തടഞ്ഞിട്ടുണ്ട്.
Content Highlights: ISRO espionage case conspiracy: Nambi Narayanan's statement recording has been postponed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..