ഐസിഎംആര്‍ നിര്‍ദേശം അവഗണിച്ചുള്ള ഐസൊലേഷന്‍ അവസാനിപ്പിച്ച് ആരോഗ്യവകുപ്പ്


ജിതിന്‍ ചന്ദ്രന്‍\മാതൃഭൂമി ന്യൂസ്‌

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

തിരുവനന്തപുരം: ഏഴ് ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ രോഗലക്ഷണമില്ലാത്തവരെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന ഐസിഎംആര്‍ നിര്‍ദേശം അവഗണിക്കുന്ന നടപടി അവസാനിപ്പിച്ച് ആരോഗ്യ വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റേയും ഐസിഎംആറിന്റേയും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 20 ദിവസത്തിലധികമായി ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇരുപതോളം പേരെ ഡിസ്ചാർജ് ചെയ്തു.

കേന്ദ്ര മാനദണ്ഡം അവഗണിച്ച് 20 ദിവസമായി നിരവധി പേർ ആശുപത്രിയില്‍ കഴിയുന്ന വാര്‍ത്ത മാതൃഭൂമി ന്യൂസ് പുറത്തുവിട്ടതിനു പിന്നാലെയാണ് നടപടി. ഒമിക്രോണ്‍ ബാധിതരേയും ഫലം കാത്തിരിക്കുന്നവരേയുമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. പരിമിതമായ സാഹചര്യങ്ങളില്‍ രോഗലക്ഷണമില്ലാതെ കഴിയേണ്ടി വരുന്നത് മാനസികസമ്മര്‍ദ്ദത്തിന് കാരണമായിരുന്നു.

രോഗലക്ഷണമില്ലെങ്കില്‍ എട്ടാം ദിവസം ഡിസ്ചാര്‍ജ് ചെയ്യണമെന്നാണ് ഐസിഎംആര്‍ നിര്‍ദേശം. എന്നാല്‍ ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ഇവരെ ഡിസ്ചാര്‍ജ് ചെയ്യൂ എന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ നിലപാട്.

ഇതോടെയാണ് ലക്ഷണമില്ലാത്തവര്‍ക്ക് പോലും 20 ദിവസത്തിലധികം ഐസൊലേഷനില്‍ കഴിയേണ്ടി വന്നത്. നാല് തവണ വരെ പരിശോധനയക്ക് വിധേയരായവരും ഇക്കൂട്ടത്തിലുണ്ട്. അവധിക്ക് നാട്ടിലെത്തിയ പ്രവാസികളെയാണ് തീരുമാനം ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിരുന്നത്.

Content Highlights: isolation criteria to be followed under the guidance of icmr says state government

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented