പ്രതീകാത്മക ചിത്രം| ഫോട്ടോ: എ ഫ് പി
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര്‍ കേരളത്തില്‍ സജീവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐ.എസ്. ഭീകരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.ഐ.എ. അന്വേഷണത്തില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി.
കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐ.എസ്. ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഐ.എസ്. സാന്നിധ്യമുള്ളത് കേരളത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ കേസുകളുമായി ബന്ധപ്പെട്ടാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
കേരളം കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഐ എസ് ഭീകരുടെ സാന്നിധ്യമുള്ളതും ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് എന്‍.ഐ.എ. നടത്തിയ അന്വേഷണത്തില്‍ വിവിധ കേസുകളിലായി ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
Content Highlights: IS terrorists active in Kerala A total of 122 people were arrested from the southern states
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..