തൃശ്ശൂര്‍: മന്ത്രിമാരായ ജി. സുധാകരനോടും തോമസ് ഐസക്കിനോടും യോജിപ്പുണ്ടെങ്കില്‍ ശിവശങ്കരനെ പ്രശംസിച്ച മുഖ്യമന്ത്രി തനിക്ക് തെറ്റുപറ്റിയെന്ന് തുറന്ന് പറയണമെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. എന്നു മുതലാണ് ശിവശങ്കരന്‍ വഞ്ചകനായതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പ്രിംക്ലര്‍ വിഷയത്തില്‍ വീഴ്ച പറ്റിയില്ലെന്നും ശിവശങ്കരന്‍ എന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്റെ കര്‍മ്മവീര്യത്തെ കെടുത്തരുതെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോഴും മുഖ്യമന്ത്രി അതില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും ഗോപാലകൃഷ്ണന്‍ ആരാഞ്ഞു.
ശിവശങ്കരന്‍ ഒമാനിലടക്കം പോയ വിദേശയാത്രകള്‍ക്ക് മുഖ്യമന്ത്രിയുടെ അനുവാദമുണ്ടായിരുന്നോ? വിദേശയാത്ര കഴിഞ്ഞ് വന്നതിന്റെ ഗുണഫലം അന്വേഷിച്ചിരുന്നുവോ? നിക്ഷേപ സൗഹൃദ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു ഒമാനില്‍ പോയത് എന്നാണ് മൊഴി പറഞ്ഞിട്ടുള്ളത്. എന്നാല്‍ അങ്ങിനെ ഒരു നിക്ഷേപ സമ്മേളനം ഒമാനില്‍ നടന്നിട്ടില്ലെന്ന് വ്യക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഈ കാര്യങ്ങള്‍ മുഖ്യമന്ത്രി തുറന്ന് പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
content highlights; is sivasankaran a cheat? chief minister should make stand clear- demands sivasankaran
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..