ഐ.എസ്. കേസ്: ഷൈബു നിഹാറിന് അഞ്ചുവര്‍ഷം കഠിനതടവ്


ബഹ്റൈനില്‍ പരസ്യക്കമ്പനി നടത്തിയിരുന്ന ഷൈബു നിഹാര്‍ അവിടെ അല്‍ അന്‍സര്‍ സലഫി സെന്ററില്‍ ഐ.എസ്. നടത്തിയ പരിശീലനക്ലാസുകളില്‍ പങ്കെടുത്തിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

കൊച്ചി: ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന കേസില്‍ അറസ്റ്റിലായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൈബു നിഹാറിന് അഞ്ചുവര്‍ഷം കഠിന തടവുശിക്ഷ. ഇതിനുപുറമേ 10,000 രൂപ പിഴയൊടുക്കാനും എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ. കോടതി വിധിച്ചു. വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതി.

ഷൈബു നിഹാറിന്റെപേരില്‍ ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി യുദ്ധംചെയ്യല്‍ എന്നിങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങളും ഭീകരസംഘടനയില്‍ അംഗമാവുക, ഭീകരസംഘടനയ്ക്ക് പിന്തുണയും സഹായങ്ങളും നല്‍കുക, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കുക തുടങ്ങിയ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങളുമാണ് എന്‍.ഐ.എ. ചുമത്തിയിരുന്നത്.

2018 ജൂണ്‍ ഒന്നിന് രജിസ്റ്റര്‍ചെയ്ത കേസില്‍ 2019 ഏപ്രില്‍ ഒമ്പതിനാണ് അബു മറിയമെന്ന ഷൈബു നിഹാര്‍ അറസ്റ്റിലായത്. വണ്ടൂര്‍ പോലീസ് 2017 നവംബര്‍ ആറിന് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ.യ്ക്കു കൈമാറുകയായിരുന്നു.

ബഹ്റൈനില്‍ പരസ്യക്കമ്പനി നടത്തിയിരുന്ന ഷൈബു നിഹാര്‍ അവിടെ അല്‍ അന്‍സര്‍ സലഫി സെന്ററില്‍ ഐ.എസ്. നടത്തിയ പരിശീലനക്ലാസുകളില്‍ പങ്കെടുത്തിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ബഹ്റൈനില്‍െവച്ച് പിടിയിലാവുമെന്ന ഘട്ടത്തില്‍ ഖത്തറിലേക്ക് കടന്ന ഷൈബു അവിടെയും ഐ.എസുമായുള്ള ബന്ധം തുടര്‍ന്നു. ഐ.എസിനുവേണ്ടി ഫണ്ട് സ്വരൂപിച്ച ഷൈബു സിറിയയിലേക്ക് കടക്കാനിരുന്ന മറ്റു പ്രതികള്‍ക്ക് തുക കൈമാറിയെന്നും എന്‍.ഐ.­­എ. കണ്ടെത്തിയിരുന്നു.

Content Highlights: IS case Shybu Nihar five year imprisonment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented