പ്രതീകാത്മകചിത്രം| Photo: Mathrubhumi
ആലുവ: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ വാഹനമോടിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. ആലുവ ഏലൂര്‍ കൊച്ചിക്കാരന്‍ പറമ്പില്‍വീട്ടില്‍ രാഹുല്‍ ബാബുവിന്റെ (24) ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ആലുവ ജോയിന്റ് ആര്‍.ടി.ഒ. ശുപാര്‍ശ നല്‍കിയത്.
ആലുവ-ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിംല ബസിലെ ഡ്രൈവറാണ് രാഹുല്‍. അശ്രദ്ധമായി ഡ്രൈവിങ് നടത്തിയ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും മൊബൈലില്‍ ടൈപ്പ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. മറ്റേ കൈ ഉപയോഗിച്ച് കുപ്പിയില്‍നിന്നു വെള്ളം കുടിക്കുന്നുമുണ്ട്. രണ്ടുകൈയുംവിട്ട് ഓടിക്കുന്നതിനിടയില്‍ ബസ് ഗട്ടറില്‍ വീഴുന്നതായും അനുഭവപ്പെടുന്നുണ്ട്.
ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആലുവ ജോയിന്റ് ആര്‍.ടി.ഒ. സലിം വിജയകുമാറിന് നടപടികള്‍ക്കായി കൈമാറിയിരുന്നു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍, ജസ്റ്റിന്‍, രാജേഷ് എന്നിവര്‍ അന്വേഷണം നടത്തി.
Content Highlights: irresponsible driving; private bus drivers license suspended
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..