ഇരിങ്ങാലക്കുടയില്‍ ബസ് അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; കുട്ടിയുള്‍പ്പെടെ ഏതാനും പേര്‍ക്ക് പരിക്ക്


ബസ്സിന്റെ എയര്‍ ബ്രേക്ക് സംവിധാനത്തിന് വന്ന തകരാറിനെ തുടര്‍ന്നാണ് ബസ്സിന്റെ നിയന്ത്രണം വിട്ട് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. 

അപകടത്തിനിടയാക്കി ബസ്

ഇരിങ്ങാലക്കുട (തൃശൂര്‍): ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ സ്വകാര്യ ബസ് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന സുമംഗലി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് സ്‌കൂട്ടറിലും ട്രാവലറിലും തുടങ്ങി അഞ്ചോളം വാഹനങ്ങളിലിടിച്ചത്. ഒരു കുട്ടിക്കുള്‍പ്പെടെ ഏതാനും പേര്‍ക്ക് നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്.

ബസ്സിന്റെ എയര്‍ ബ്രേക്ക് സംവിധാനത്തിന് വന്ന തകരാറിനെ തുടര്‍ന്നാണ് ബസ്സിന്റെ നിയന്ത്രണം വിട്ട് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.

സ്‌കൂട്ടറിന് പിന്നിലിടിച്ചതിന് ശേഷം നിരവധി വാഹനങ്ങളിലിടിച്ച ബസ് പിന്നീട് ട്രാവലറിലിടിച്ചാണ് നിന്നത്. സ്‌കൂട്ടര്‍ യാത്രികരായ അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പെട്ട വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസ്സാര പരിക്കുകളേറ്റിട്ടുണ്ട്.


Content Highlights: irinjalakkuda bus accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented