
രമേശ് ചെന്നിത്തല | ഫൊട്ടോ: അജിത്ത് പനച്ചിക്കൽ|മാതൃഭൂമി
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണത്തിന് ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതി തേടി സര്‍ക്കാര്‍.
ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നീങ്ങുന്നത്. നേരത്തെ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന് കഴിഞ്ഞ് തുടരന്വേഷണത്തിനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി നല്‍കിയതാണ്. എന്നാല്‍ ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരേ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സര്‍ക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാന്‍ സാധിക്കൂ. അതിനാലാണ് ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതിക്കായി ഫയല്‍ അയക്കാനുള്ള തീരുമാനത്തിലെത്തിയത്.
ഒന്നോ രണ്ടോ ദിവസത്തിനകം അനുമതിക്കായി ഫയല്‍ അയക്കും. ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചാലുടന്‍ വിഷയത്തില്‍ അടുത്ത ഘട്ടത്തിലുള്ള അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടക്കും.
നേരത്തെ തന്നെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരുന്നതാണ്.
content highlights: Investigation against Ramesh Chennithala on Bar case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..