ആർ ചന്ദ്രശേഖരൻ | Photo: Screengrab
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന ഐ.എൻ.ടി.യു.സിയെ സമൂഹത്തിൽ മോശക്കാരാക്കി എന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. കോൺഗ്രസിന്റെ പോഷക സംഘടന തന്നെയാണ് ഐ.എൻ.ടി.യു.സി എന്ന് ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടാണ് വി.ഡി സതീശന് മറുപടിയുമായി ആർ. ചന്ദ്രശേഖരൻ രംഗത്തെത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐഎൻടിയുസിയും തമ്മിലുള്ള വാക് പോരിൽ ഒരുസമവായം ഉണ്ടാക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ യാതൊരു സമവായവും ഉണ്ടായിരുന്നില്ല.
പണിമുടക്കിനെക്കുറിച്ച് മൂന്ന് മാസം മുമ്പുതന്നെ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ എന്തിനാണ് പണിമുടക്ക് എന്ന കാര്യം പ്രതിപക്ഷ നേതാവ് അന്വേഷിച്ചിരുന്നില്ല. വി.ഡി സതീശന്റെ പ്രസ്താവന അണികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഐ.എൻ.ടി.യു.സിയെ പുതുസമൂഹത്തിന് മുന്നിൽ മോശക്കാരാക്കിയെന്ന് ആർ ചന്ദ്ര ശേഖരൻ കെ സുധാകരനോട് പറഞ്ഞു.
അതേസമയം ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയാണോ എന്നത് സംബന്ധിച്ച് ചോദ്യത്തിന്, തങ്ങളുടെ ഭരണഘടന, സംഘടയ്ക്ക് രൂപം കൊടുത്തതാരാണ്, എങ്ങനെയാണ്, ഏത് സാഹചര്യത്തിലാണ് എന്നീ കാര്യങ്ങൾ തുറന്ന് പരിശോധിക്കണമെന്നുണ്ടെങ്കിൽ അത് ആവാമെന്ന് ആർ ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. ജവഹർലാൽ നെഹ്റു അടക്കമുള്ള നേതാക്കൾ ഉണ്ടാക്കിയ ഒരു ട്രേഡ് യൂണിയനാണ് ഐ.എൻ.ടി.യു.സി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയ് മൂന്നിന് ഐ.എൻ.ടി.യു.സിയുടെ പ്ലാറ്റിനം ജൂബിലി സമ്മേളനം തിരുവനന്തപുരത്ത് നടക്കുമെന്നും രാഹുൽ ഗാന്ധി, എകെ ആന്റണി, കെ സുധാകരൻ, വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: INTUC State president statement against vd satheesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..