ടെണ്ടറില്ലാതെ കരാര്‍ കിട്ടി, കോഴപ്പണം വിദേശത്ത് എത്തി; ലൈഫ് പദ്ധതി ഉപേക്ഷിച്ചതായി സന്തോഷ് ഈപ്പന്‍


ബിജു പങ്കജ് \ മാതൃഭൂമി ന്യൂസ്‌

സന്തോഷ് ഈപ്പൻ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതി താന്‍ ഉപേക്ഷിക്കുന്നതായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍. വാഗ്ദാനം ചെയ്ത എട്ട് കോടി 60 ലക്ഷം കോണ്‍സുലേറ്റ് നല്‍കിയില്ലെന്നും വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ നേടിയത് ടെണ്ടര്‍ നല്‍കി അല്ലെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.

മാതൃഭൂമി ന്യൂസ് പ്രതിനിധി ബിജു പങ്കജ്‌ സന്തോഷ് ഈപ്പനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. സന്ദീപ് നായരാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ചര്‍ച്ച തുടങ്ങിവെച്ചത്. ചേമ്പറില്‍ വെച്ച് ശിവശങ്കറാണ് ലൈഫ് മിഷന്‍ അധികൃതരുമായി പരിചയപ്പെടുത്തിയത്. തന്റെ ബിസിനസ് നശിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ ടെണ്ടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. ലൈഫില്‍ കമ്മീഷന്‍ നല്‍കിയിരുന്നുവെന്നും സന്തോഷ് ഈപ്പന്‍ സമ്മതിച്ചു. കോണ്‍സുലേറ്റില്‍ പോയപ്പോള്‍ ഈജിപ്ഷ്യന്‍ പൗരന്‍ നേരിട്ട് പണം ചോദിച്ചുവെന്നും സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി.

ചര്‍ച്ചകള്‍ ഒന്നും ഓഫീസില്‍ വച്ചല്ലായിരുന്നു. ആദ്യ ഘട്ടത്തില്‍ ഹോട്ടലുകളില്‍ വെച്ചാണ് നടത്തിയത്. തന്നെ നേരിട്ട് കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ ഓഫീസില്‍ വെച്ച് ചര്‍ച്ച നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് യുഎഇ കോണ്‍സുലേറ്റിലേക്ക് പോയത്. സ്വപ്നയുമായും ചര്‍ച്ച നടത്തിയിരുന്നു.

20 കോടി 60 ലക്ഷം രൂപയുടെ പദ്ധതിയിൽ ഇനി എട്ട് കോടി രൂപ കിട്ടാനുണ്ടെന്നും അത് എന്ന് കിട്ടുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു . അതുകൊണ്ട് തന്നെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് സന്തോഷ് ഈപ്പന്‍ വ്യക്തമാക്കുന്നത്.

തനിക്ക് മുന്നേ മൂന്ന് കോണ്‍ട്രാക്ടറുമാരായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍സുലേറ്റ് ജനറല്‍ കോഴയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍.

Content Highlight: Interview with santhosh epen

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented