പി.എസ്. ശ്രീധരൻ പിള്ള | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കെതിരെയുള്ള കേസുകള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് മിസോറാം ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള. ഈ വിഷയത്തില്‍ എന്‍.എസ്.എസ് എടുത്തിട്ടുള്ള നിലപാട് ആത്മാര്‍ത്ഥമാണെന്ന് അഭിപ്രായപ്പെട്ട ശ്രീധരന്‍ പിള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചു. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തലയുടേത് വൈകിവന്ന വിവേകമാണ്. ശബരിമല വിഷയത്തില്‍ ഉപവാസം തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിച്ചയാളാണ് രമേശ് ചെന്നിത്തല. കൊടിപിടിക്കില്ലെന്ന് പറഞ്ഞ് സമരമുഖത്ത് നിന്ന് പിന്മാറിയ മഹാനാണ് ഇപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. നാമജപം നടത്തിയ ആളുകളെ പിടിച്ച് ജാമ്യമില്ലാ വകുപ്പുകളില്‍ പെടുത്തി കേസെടുത്തത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും ഭരണഘടനയുടെയും ദുരുപയോഗമാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
ഭരണകക്ഷിയിലെ കൊല്ലത്തുള്ള അഭിഭാഷകനായ ഒരു നേതാവ് ബാര്‍ കൗണ്‍സിലില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ സീനിയര്‍ അഭിഭാഷകനായ ശ്രീധരന്‍പിള്ള സമരം ചെയ്യുന്നുവെന്ന് പറഞ്ഞ് സന്നദ് റദ്ദ് ചെയ്യാന്‍ പരാതി കൊടുത്തു. അത് ഫയലില്‍ സ്വീകരിക്കുകയും നോട്ടീസ് വരികയും ചെയ്തു. താന്‍ അതിനെ എതിര്‍ത്ത് മറുപടി നല്‍കിയിരുന്നു. ആ സമയത്താണ് ഗവര്‍ണറായി നിയമിക്കപ്പെട്ടതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Content Highlight: Interview with P. S. Sreedharan Pillai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..