ഫാസിസ്റ്റ്‌ പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രു, കേന്ദ്രത്തില്‍ ബിജെപിയും: കെ. സുധാകരന്‍


കെ. സുധാകരൻ | ഫോട്ടോ; റിദിൻ ദാമു

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്നും പോരാട്ടം ഇടതുപക്ഷത്തിന് എതിരായാണെന്നും കെ.സുധാകരന്‍. കേരളത്തില്‍ ബിജെപി ദുര്‍ബലമാണെന്നും അതിനാല്‍ ബിജെപിയെ നേരിടേണ്ട ആവശ്യമില്ലെന്നും പക്ഷേ പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ മാത്രമാണ് താന്‍ സംസാരിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

സിപിഎമ്മിനെതിരെ പറയുമ്പോഴുണ്ടാകുന്ന ആര്‍ജ്ജവം ബിജെപിക്കെതിരെ പറയുമ്പോള്‍ ഉണ്ടാകുന്നില്ല, ബിജെപിയിലേക്ക് പോകാനിരുന്ന നേതാവാണ് സുധാകരന്‍ തുടങ്ങി എം.എ ബേബി അടക്കമുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനം ചൂണ്ടികാട്ടിയപ്പോഴാണ് കെ. സുധാകരന്റെ ഈ പ്രതികരണം. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തില്‍ ബിജെപിയാണ് മുഖ്യശത്രു. പക്ഷേ ഞാനും എന്റെ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്ന സംസ്ഥാനം കേരളം ആണ്. കേരളത്തില്‍ ബിജെപി ദുര്‍ബലരാണ്, ഒന്നും ചെയ്യാന്‍ കഴിയാത്ത അത്രയും അശക്തരാണെന്ന് തെളിയിച്ചില്ലേ. കേരളത്തില്‍ ബിജെപി താഴോട്ടോ മേലോട്ടോ. വളരാത്തൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല ലക്ഷ്യം വളര്‍ന്ന് പന്തലിച്ചു ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയാണ് എന്റെ ആദ്യ പോരാട്ടം. കേരളത്തിലെ കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകരെയാണ് വെട്ടി നുറുക്കി കൊന്ന് ജനാധിപത്യപരമായ സ്വാതന്ത്ര്യം നിഷേധിച്ച് ഫാസിസ്റ്റ്‌ പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രു.

അവര്‍ക്കെതിരെയുള്ള പോരാട്ടമാണ് നമ്പര്‍ വണ്‍. ബിജെപി ദുര്‍ബലമാണ് അതിനാല്‍ ഇവിടെ പ്രസംഗിക്കേണ്ട കാര്യമില്ല. പാര്‍ലമെന്റില്‍ ഞാന്‍ പ്രസംഗിക്കാറുണ്ട്. ആ പ്രസംഗത്തിന്റെ കോപ്പി കിട്ടും. അതൊന്നു കളക്ട് ചെയ്യാന്‍ എം.എ ബേബിയോട് ആവശ്യപ്പെടാം. അതല്ലെങ്കില്‍ ഞാന്‍ തന്നെ അദ്ദേഹത്തിന് എത്തിച്ചുനല്‍കാം. പാര്‍ലമെന്റില്‍ ഞാന്‍ ആര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എന്റെ പ്രസംഗം സാക്ഷിയാണ്. ബിജെപിക്കെതിരെ മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്. അവിടെ സിപിഎമ്മിനെ പരാമര്‍ശിക്കാറില്ല. കാരണം അവിടെ അങ്ങനെയൊരു പ്രസ്ഥാനം ഇല്ല. പക്ഷേ കേരളത്തില്‍ ശക്തരാണ്. ശക്തരായെടുത്ത് അവരെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. അതല്ലെങ്കില്‍ ഈ സംസ്ഥാനം തീര്‍ത്തും സിപിഎമ്മിന്റെ കയ്യിലേക്ക് പോകും.

ഞാന്‍ ബിജെപിയിലേക്ക് പോകും എന്ന് എപ്പോഴാണ് പറഞ്ഞതെന്ന് ആരോപണം ഉന്നയിച്ച ബേബിയായാലും മറ്റ് നേതാക്കളായാലും വ്യക്തമാക്കണം. ബിജെപിയിലേക്ക് പോകണമെങ്കില്‍ എനിക്കാരുടെയും എന്‍ഒസി വേണ്ട. പക്ഷേ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ട് പോലുമില്ലെന്ന് നിരവധി പ്രാവശ്യം പറഞ്ഞുകഴിഞ്ഞു. ഞാന്‍ കോണ്‍ഗ്രസില്‍ ജനിച്ചവനാണ് കോണ്‍ഗ്രസില്‍ വളര്‍ന്നവനാണ്. മരിച്ചു കിടക്കുമ്പോള്‍ ത്രിവര്‍ണപതാക പുതച്ചുകിടക്കണമെന്ന് ആഗ്രഹിക്കുന്നവനാണ്. ആ എന്നെ ആര്‍എസ്എസിന്റെ മേലങ്കിയണിയിക്കാന്‍ ശ്രമിക്കുന്നത് ആശങ്കയും ഭീരുത്വവുമാണ്. എന്നെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ കുത്സിത ശ്രമമാണ് ഈ നുണപ്രചരണം. കെ. സുധാകരന്‍ വ്യക്തമാക്കി.

Content Highlight: Interview with KPCC president K Sudhakaran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


after rock bottom finally Aussie cricketers win Lankan hearts

3 min

1996 ലോകകപ്പ് ബഹിഷ്‌കരണവും മുരളിക്കേറ്റ അപമാനവുമെല്ലാം മറന്നു, ലങ്കയുടെ മനസ് കീഴടക്കി ഓസ്‌ട്രേലിയ

Jun 25, 2022

Most Commented