
''മന്ത്രിയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പരാജയപ്പെട്ടു. ഇതിന് ശേഷം ഒരു പ്രമുഖ ചാനല്‍ നിരന്തരം തനിക്കെതിരെയും തന്റെ കുടുംബത്തിനെതിരെയും ആരോപണമങ്ങള്‍ ഉന്നയിച്ചു. ഏകദേശം ഒരു മാസത്തോളം അത് നീണ്ടു നിന്നു. മാനസികമായി തകര്‍ന്നുപോയ സമയങ്ങളായിരുന്നു അത്. മുന്‍ മന്ത്രിയെന്ന നിലയിലോ തനിക്കെതിരെ വ്യക്തിപരമായോ ആരോപണങ്ങള്‍ ഉന്നയിക്കാം. പക്ഷേ ഇവിടുത്തെ കുട്ടികളെ പോലും വെറുതെ വിട്ടില്ല.
കോളനിയിലെ മറ്റൊരു വീട്ടിലെ ടൈല്‍സ് അടക്കം കാണിച്ച് അത് തന്റെ വീടാണന്നെ് പറഞ്ഞ് ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഈ സമയം താന്‍ ഗര്‍ഭിണിയായിരുന്നു. ആറാം മാസത്തില്‍ കുഞ്ഞ് ജനിച്ചു. ഇതേ തുടര്‍ന്ന് മാസങ്ങളോളം ഞങ്ങള്‍ ആശുപത്രിയിലായിരുന്നു. കുട്ടി ഇന്ക്വുബേറ്ററിലായിരുന്നു. ഒരു കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. ഈശ്വരന്റെ കൃപ കൊണ്ട് മാത്രമാണ് എന്റെ മോളെ കിട്ടിയത്. ഇതേ സമയത്തതാണ് അച്ഛന് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. ആശുപത്രി ബില്ലടയ്ക്കാന്‍ പോലും ബുദ്ധിമുട്ടി. ഉമ്മന്‍ ചാണ്ടി സാര്‍ ആണ് ദൈവത്തെ പോലെ ആ സമയം സഹായിച്ചത്''. പി.കെ ജയലക്ഷ്മി പറഞ്ഞു.
പാലോട് തറവാട്ടിലുള്ളവര്‍ക്ക് അനര്‍ഹമായി കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി എന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്നും അവർ ചൂണ്ടിക്കാട്ടി. ലീഡ് ബാങ്ക് മുഖേനയാണ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത്. ബാങ്കാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ നല്‍കിയത്. പട്ടിക വര്‍ഗക്കാരാണോ എന്ന് സര്‍ട്ടിഫൈ ചെയ്യുക മാത്രമായിരുന്നു തന്റെ ഡിപ്പാര്‍ട്ട്മെന്റിന് ചെയ്യാനുണ്ടായിരുന്നതെന്നും അവർ പറഞ്ഞു.
പാലോട്ട് തറവാട്ടിലെ അഞ്ച് പേരാണ് ലോണ്‍ എടുത്തത്. അവര്‍ മരിച്ചുപോയവരാണ്. ഇപ്പോഴും അവരുടെ മക്കള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാനാവശ്യപ്പെട്ട് കത്തുകള്‍ വന്നോണ്ടിരിക്കുകയാണ്. ആരോപണം ഉന്നയിക്കുമ്പോള്‍ തന്റെ ഭാഗം കൂടി കേള്‍ക്കാമായിരുന്നു. ഇപ്പോള്‍ വിജിലന്‍സ് താന്‍ നിരപരാധിയായെന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്നും പി.കെ ജയലക്ഷ്മി പറഞ്ഞു.
Content Highlight: Interview with former minister .P.K Jayalakshmi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..