തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്നു റോഡ് വഴി ഇതുവരെ 33,000-ലധികം പേര്‍ കേരളത്തിലെത്തി. ഇതില്‍ 19,000 പേരും റെഡ് സോണ്‍ ജില്ലകളില്‍നിന്നു വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ഇതര സംസ്ഥാനങ്ങളില്‍നിന്നു നോര്‍ക്ക വഴി പാസിനു വേണ്ടി അപേക്ഷിച്ചത് 133000 പേരാണ്. ഇതില്‍ 72800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. 89950 പാസുകള്‍ ഇതുവരെ നല്‍കി. അതില്‍ 45157 പേര്‍ റെഡ് സോണില്‍ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വിമാനത്താവളത്തിലോ റെയില്‍ സ്‌റ്റേഷനിലോ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് കടന്നെത്തുന്നവര്‍ വീടുകളില്‍ എത്തി എന്ന് ഉറപ്പാക്കുന്ന ചുമതല പോലീസിനാണ്. വീട്ടിലേക്ക് പോകുന്നവര്‍ ഇടയ്ക്ക് വഴിയില്‍ ഇറങ്ങരുത്. ഹോം ക്വാറന്റീന്‍ ആയാലും സര്‍ക്കാര്‍ ക്വാറന്റീന്‍ ആയാലും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കാണ് അതിന്റെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍ക്ക് Click

Content Highlights: Interstate Travel pass Stranded Keralites in other State