പരിക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി പണംനല്‍കിയില്ല; അക്കൗണ്ട് ജപ്തിചെയ്ത് കോടതി, ഒടുവില്‍ തലയൂരി


മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ജപ്തി നടപടി ബാധിച്ചതോടെ കമ്പനി അധികൃതര്‍ കോടതിയില്‍ തുക കെട്ടിവെച്ച് തലയൂരി. 

പ്രതീകാത്മകചിത്രം

കോലഞ്ചേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വ്യക്തിക്ക് കേസിലൂടെ ലഭിച്ച തുക കൈമാറാന്‍ വിമുഖത കാണിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ അക്കൗണ്ട് പെരുമ്പാവൂര്‍ മോട്ടോര്‍ ആക്സിഡന്റ് ട്രിബ്യൂണല്‍ കോടതി ജപ്തി ചെയ്തു.

2007-ലാണ് പുത്തന്‍കുരിശ് വെങ്കിട സ്വദേശി പി.എ. വിജയന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പെരുമ്പാവൂര്‍ എം.എ.സി.ടി.യില്‍ കേസും നിലനിന്നിരുന്നു.

2013 ഡിസംബറില്‍ ഹര്‍ജിക്കാരന് അനുകൂലവിധി കിട്ടിയെങ്കിലും വിധിക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിക്കാരന്‍ അപ്പീലിന് പോയി. 2019 മാര്‍ച്ചില്‍ ഈ അപ്പീല്‍ കോടതി അംഗീകരിച്ച് ഹര്‍ജിക്കാരന് അധിക തുക അനുവദിച്ചു. തുക ലഭിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വിവിധ ഓഫീസുകളില്‍ ഹര്‍ജിക്കാരന്‍ വിധി പകര്‍പ്പുമായി കയറിയിറങ്ങിയെങ്കിലും തുക ലഭിച്ചില്ല. തുക ലഭിക്കാതായപ്പോഴാണ് വീണ്ടും പെരുമ്പാവൂര്‍ എം.എ.സി.ടി. കോടതിയെ വിധി നടത്തിപ്പ് ഹര്‍ജിയുമായി സമീപിച്ചത്.

ഹര്‍ജിക്കാരന്റെ പരാതി ബോധ്യപ്പെട്ട കോടതി പലതവണ നിര്‍ദേശം നല്‍കിയെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി വിധി പാലിച്ചില്ല. തുടര്‍ന്നാണ് 2022 ജൂണില്‍ കമ്പനിയുടെ പ്രധാന അക്കൗണ്ട് ജപ്തി ചെയ്യാന്‍ ഉത്തരവായത്. ഇതോടെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കമ്പനി അധികൃതര്‍ കോടതിയില്‍ തുക കെട്ടിവെച്ച് തലയൂരി. ഹര്‍ജിക്കാരനുവേണ്ടി കോലഞ്ചേരിയില്‍നിന്നും അഡ്വ. സി.ആര്‍. വിനോദ് കുമാറാണ് ഹാജരായത്.

Content Highlights: insurance company did not pay claim, court seized account


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented