പൈനാവ്‌: രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് വരുത്തിയ ഇളവുകളില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാനയാത്രകള്‍ നടത്തുന്നവര്‍ ജില്ലാ കളക്ടര്‍ നല്‍കുന്ന വെഹിക്കിള്‍ പാസ്സ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനുവദിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശം കരുതേണ്ടതാണ്.

ജില്ലയിലെ 11 സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള ക്രമീകരണം നടത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. 

പീരുമേട്, നെടുങ്കണ്ടം താലൂക്കാശുപത്രികളിലും സി.എച്ച്.സി.കളായ വണ്ടിപ്പെരിയാര്‍, ദേവികുളം, മറയൂര്‍, ചിത്തിരപുരം, മുട്ടം എന്നിവിടങ്ങളിലുംപി.എച്ച്.സി.കളായപാമ്പാടുംപാറ, മരിയാപുരം, കഞ്ഞിക്കുഴി, പുറപ്പുഴഎന്നീ ആശുപത്രികളിലുമാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. 

പരിശോധയ്ക്ക് എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. വാഹന രേഖകള്‍കൂടി ഹാജരാക്കുന്ന മുറയ്ക്ക് ഇതേ കൗണ്ടറുകള്‍ മുഖേന വാഹന പാസ്സ് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. 

content highlight: instructions for inter state transportation from idukki district been out