സമുദ്രാതിർത്തികൾക്കു കവചമായി വിക്രാന്ത്; വിമാനവാഹിനി നിർമിക്കാൻ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യം


സിറാജ് കാസിം

ഐ.എൻ.എസ്. വിക്രാന്തിനുള്ളിൽ കേന്ദ്ര മന്ത്രിമാർക്കും നാവികസേനാംഗങ്ങൾക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ സമുദ്രാതിർത്തികൾക്കു കവചമായി ഇനി വിക്രാന്ത് ഉണ്ടാകും. ഇന്ത്യ തദ്ദേശീയമായി വിമാനവാഹിനി നിർമിക്കാൻ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യം. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇതിനുമുമ്പ് തദ്ദേശീയമായി വിമാനവാഹിനി നിർമിച്ചിട്ടുള്ളത്.

കൊച്ചി: 'ഒരു മകന്റെ കര്‍ത്തവ്യം അമ്മയെ അഭിമാനത്തോടെ സംരക്ഷിക്കലാണ്' സ്‌ക്രീനില്‍ തെളിഞ്ഞ വാചകത്തിനൊപ്പം അവതാരകന്റെ ശബ്ദമെത്തി, 'അഭിമാനത്തിന്റെ ഈ പകലില്‍ നമുക്ക് വിക്രാന്തിന്റെ പുനര്‍ജനിയുടെ കഥ കാണാം.' ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമില്‍ പഴയ വിക്രാന്തിന്റെ കഥ തെളിഞ്ഞു.

സമയം 9.28: പ്രതിരോധമന്ത്രിയും നാവികസേനാ മേധാവിയും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോള്‍ വിക്രാന്തിന്റെ ക്യാപ്റ്റന്‍ വിദ്യാധര്‍ ഹാര്‍കെ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച പ്രധാനമന്ത്രി കൂപ്പുകൈകളോടെ വേദിയിലേക്കു കടന്നുവന്നു.

കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായരുടെ സ്വാഗതപ്രസംഗവും നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ ആമുഖപ്രസംഗവും കഴിഞ്ഞ് പ്രധാനമന്ത്രി നാവികസേനയുടെ പുതിയ പതാക അനാവരണം ചെയ്തു. അതിനുപിന്നാലെ പതാകയുടെ പിറവിയെപ്പറ്റിയുള്ള ചെറിയൊരു വീഡിയോ പ്രദര്‍ശനം.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസംഗത്തിനുശേഷം വേദിയില്‍ ഇന്ത്യയുടെ സൈനികശക്തി വിളിച്ചോതുന്ന ഒരു വീഡിയോ തെളിഞ്ഞു. പിന്നാലെ വിക്രാന്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ കമ്മിഷനിങ് വാറന്റ് വായിച്ചതോടെ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധനചെയ്യാന്‍ എഴുന്നേറ്റു.

പ്രസംഗം കഴിഞ്ഞ് പ്രധാനമന്ത്രിയും വിശിഷ്ടാതിഥികളും വിക്രാന്തിന്റെ ഉള്ളിലേക്കു പ്രവേശിക്കുമ്പോള്‍ സദസ്സില്‍ 'ഭാരതീയ നാവിക സേനാ കി ജയ്' വിളികളുയര്‍ന്നു. നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി ഉയര്‍ത്തിയപ്പോള്‍ അകമ്പടിയായി ദേശീയഗാനം. ആകാശത്തില്‍ ചേതക് ഹെലികോപ്റ്ററുകള്‍ പതാകവീശി പ്രത്യക്ഷപ്പെട്ടു. അതിനുപിന്നാലെ മൂന്നു സീ കിങ് ഹെലികോപ്റ്ററുകളുമെത്തി. വിക്രാന്തിന്റെ ഫ്‌ലൈറ്റ് ഡെക്കിലെ കമ്മിഷനിങ് ഫലകം പ്രധാനമന്ത്രി അനാവരണം ചെയ്യുമ്പോള്‍ ഡോണിയര്‍ വിമാനങ്ങളും പിന്നാലെ മിഗ് വിമാനങ്ങളും പ്രത്യക്ഷപ്പെട്ടു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രിയും വിശിഷ്ടാതിഥികളും മടങ്ങുമ്പോള്‍ കൊച്ചിയുടെ ഓളപ്പരപ്പില്‍ തലയുയര്‍ത്തിനിന്ന വിക്രാന്തിന്റെ മുകളില്‍ ആ പതാക പാറിപ്പറക്കുന്നുണ്ടായിരുന്നു.

കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി
കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിലേക്കു തിരിച്ചു. വെള്ളിയാഴ്ച കൊച്ചി കപ്പൽശാലയിൽ വിക്രാന്തിന്റെ കമ്മിഷനിങ് ചടങ്ങ് കഴിഞ്ഞ്‌ നാവികസേനാ താവളത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നു നെടുമ്പാശ്ശേരിയിലെത്തിയാണ് മംഗളൂരുവിലേക്കു തിരിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സർബാനന്ദ സോനാവാൾ, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, പൊതു ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി മാനേജിങ്‌ ഡയറക്ടർ എസ്. സുഹാസ്, ഏഴിമല നേവൽ അക്കാദമി റിയർ അഡ്മിറൽ അജയ് ഡി തിയോഫിലസ്, എറണാകുളം റൂറൽ ജില്ലാ പോലീസ് ചീഫ് വിവേക് കുമാർ തുടങ്ങിയവർ ചേർന്നാണ് പ്രധാനമന്ത്രിയെ യാത്രയയച്ചത്.

•  നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാറിനും സംഘത്തിനുമൊപ്പം ഐ.എൻ.എസ്. വിക്രാന്തിന്റെ ഡെക്കിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു

Content Highlights: ins vikrant-PM MODI


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented