കൊച്ചി: സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി മാലദ്വീപില്‍നിന്ന് 202 ഇന്ത്യക്കാരുമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ മഗര്‍ കൊച്ചിയിലെത്തി. യാത്രക്കാരില്‍ 23 പേര്‍ സ്ത്രീകളും മൂന്നുപേര്‍ കുട്ടികളുമാണ്.

കേരളത്തിലേക്കുള്ള 91പേര്‍ കപ്പലിലുണ്ട്. തിരുവന്തപുരം(17), കൊല്ലം(11), പത്തനംതിട്ട(4), കോട്ടയം(7), ആലപ്പുഴ(7), ഇടുക്കി(5), എറണാകുളം(6), തൃശ്ശൂര്‍(10), മലപ്പുറം(2), പാലക്കാട്(5), കോഴിക്കോട്(5), കണ്ണൂര്‍(6), വയനാട്(4), കാസര്‍കോട്(2) എന്നിങ്ങനെയാണ് മഗറില്‍ കേരളത്തിലേക്ക് വരുന്നവരുടെ കണക്ക്.

തമിഴ്‌നാട്-81, കര്‍ണാടക-2, ആന്ധ്രാപ്രദേശ്-2, ഉത്തര്‍ പ്രദേശ്-3, ലക്ഷദ്വീപ്-1, ഉത്തരാഖണ്ഡ്-2, പശ്ചിമ ബംഗാള്‍-5, രാജസ്ഥാന്‍-1, മഹാരാഷ്ട്ര-2, ജാര്‍ഖണ്ഡ്-4, ഹിമാചല്‍ പ്രദേശ്-2, ഡല്‍ഹി-2, ചണ്ഡീഗഢ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും എത്തുന്നവരുടെ എണ്ണം.

content highlights: ins magar reaches kochi with indian nationals from maldives