ബിനീഷ് | Image Courtesy: Mathrubhumi news
കൊളത്തൂര്‍: കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശി ബിനീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25-നാണ് ബിനീഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ക്ഷേത്രോത്സവത്തിനിടെ ബിനീഷും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പിറ്റേദിവസം ക്ഷേത്രപരിസരത്ത് വീണുകിടക്കുന്ന നിലയിലാണ് ബിനീഷിനെ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ ആയിരുന്നു ബിനീഷ്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആള്‍ക്കൂട്ട മര്‍ദനമെന്ന ബന്ധുക്കളുടെ പരാതിയില്‍ കാക്കൂര്‍ പോലീസ് കേസ് എടുത്തിരുന്നു. ബിനീഷ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ചതാണെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ബിനീഷിന്റെ കുടുംബം. ബിനീഷിന്റെ ദേഹത്തും തലയിലും പാടുകള്‍ ഉണ്ടായിരുന്നെന്നും കുടുംബം പറയുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: injured man dies at hospital relatives alleges mob lynching
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..