ഹൈക്കോടതി | ഫോട്ടോ: പി ടി ഐ
കൊച്ചി: ബിവറേജസ് ഔട്ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവിൽ ബെവ്കോ സ്വീകരിച്ച നടപടികളിൽ തൃപ്തിയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
സംസ്ഥാനത്തെ ബിവറേജസ് ഔട്ലെറ്റുകളിലെ തിരക്ക് സംബന്ധിച്ച് നിരവധി പരാതികൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. തുടർന്ന് സ്വമേധയാ കോടതി വിഷയത്തിൽ ഇടപെടുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് എക്സൈസ് കമ്മിഷണറടക്കം നൽകിയ വിശദീകരണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചിരിക്കുന്നത്.
അതേസമയം കേരളത്തിൽ ബിവറേജസ് ഔട്ലെറ്റുകളിൽ ഇത്രയധികം തിരക്ക് ഉണ്ടാകാൻ കാരണമെന്താണെന്നും ഹൈക്കോടതി ചോദിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്. ബിവറേജസ് ഔട്ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്താമെന്നും തിരക്ക് നിയന്ത്രിക്കുന്നതിൽ ക്രിയാത്മകമായ ചില നടപടികൾ തങ്ങൾ നടത്തിയിട്ടുണ്ടെന്നും എക്സൈസ് കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു.
ചില ബിവറേജ് ഔട്ലെറ്റുകളിലെ തിരക്ക് പൊതുജനങ്ങൾക്കും മറ്റ് സ്ഥാപനങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നതായുള്ള ഹർജി കോടതിയുടെ മുന്നിൽ എത്തിയിരുന്നു. ഈ ഔട്ലെറ്റുകൾ പൂട്ടിയതായും എക്സൈസ് കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Content Highlights:infrastructure of beverages outlets to be audited says High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..