തിരുവനന്തപുരം: കോവിഡിനിടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നു. മഴക്കാലപൂര്‍വ ശുചീകരണത്തിലെ പോരായ്മയാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് 46,064 പേര്‍ക്കാണ് പകര്‍ച്ചപ്പനി ബാധിച്ചത്. ഒരാള്‍ മരണപ്പെടുകയും ചെയ്തു. 

സംസ്ഥാനത്ത് 403 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 1344 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്‌. രണ്ടാഴ്ചക്കിടെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 5 പേര്‍ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അതേസമയം ഈ മാസം 87 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്‌. രണ്ട് പേര്‍ക്ക് എലിപ്പനി ബാധിച്ച് ജീവന്‍ നഷ്ടമാകുകയും ചെയ്തു. 9 പേര്‍ മരിച്ചത് എലിപ്പനി ബാധിച്ചാണോയന്നും സംശയിക്കുന്നുണ്ട്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്ന പകര്‍ച്ചവ്യാധികള്‍ ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 

Content Highlights: Infectious diseases spread in kerala amidst covid