ശുചിമുറിയില്‍ നിന്ന്‌ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി അറസ്റ്റില്‍ 


സ്വന്തം ലേഖിക

വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതീകാത്മകചിത്രം

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വയനാട് സ്വദേശി അറസ്റ്റിൽ. ജോബിൻ കുര്യനാണ് അറസ്റ്റിലായത്.

ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമറിയില്‍ പെൺകുട്ടി ആറുമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ പ്രസവിച്ചത്. ആശുപത്രിയിലെ ശുചിമുറിയിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് വരുന്നത്.

വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന വിവരം വീട്ടുകാർക്കോ ആശുപത്രി അധികൃതർക്കോ അറിയില്ലായിരുന്നു. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും എറണാകുളം സൗത്ത് പോലീസ് സി ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നതായാണ് വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ കൊച്ചിയിലെത്തിക്കും.

പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയിൽ നിന്നും ആശുപത്രി ജീവനക്കാരുടെയടക്കം മൊഴിയെടുക്കുകയും പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

Content Highlights:infant dead body found from hospital toilet in Kochi Defendant arrested

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented